വിമുക്തി ലഹരി വിരുദ്ധ പ്രചാരണം: ജീവിതം മനോഹരമാക്കാന്‍ എല്ലാ ലഹരിയോടും നോ പറയുകയാണ് വേണ്ടത്; പേരാമ്പ്രയില്‍ ലഹരിക്കെതിരെ സംസാരിച്ച് ‘ജീവിതം മനോഹരമാണ്’
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വിമുക്തി ലഹരി വിരുദ്ധ പ്രചാരണത്തിന് തുടക്കമായി. കര്‍ട്ടന്‍ പേരാമ്പ്രയുടെ ‘ജീവിതം മനോഹരമാണ്’ എന്ന ലഹരി വിരുദ്ധ നാടകത്തിലൂടെയാണ് മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ലഹരി വിരുദ്ധ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
നാടകത്തിന്റെ ആദ്യ പ്രദര്‍ശനം പേരാമ്പ്ര ഇ.കെ. നായനാര്‍ ഓഡിറ്റോറിയത്തില്‍ വച്ച് അറങ്ങേറി. ഒരു ലഹരിയും ജീവിതത്തോളം മികച്ചതല്ല എന്ന സന്ദേശമാണ് ഈ നാടകം കാണികളിലേക്കെത്തിക്കുന്നത്. ഈ മനോഹര തീരത്ത് ഇനിയൊരു ജന്മത്തിന്റെ ആവശ്യമില്ലെന്നും ലഭിച്ച ജീവിതം മനോഹരമാക്കാന്‍ എല്ലാ ലഹരിയോടും നോ പറയുകയാണ് വേണ്ടതെന്നും നാടകം പറയുന്നു.
സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഒരു എക്‌സൈസ് ഓഫീസറുടെ അനുഭവങ്ങളാണ് പ്രേക്ഷകരോട് സംസാരിക്കുന്നത്. പതിവ് ലഹരി വിരുദ്ധ നാടകങ്ങളില്‍ കാണുന്ന മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, പുകവലി വലി എന്തിന് ഒരു ബീഡി കുറ്റി പോലും രംഗത്ത് കാണിക്കാതെയാണ് സംവിധായകന്‍ നാടകത്തെ അണിയിച്ചൊരുക്കിയിട്ടുള്ളത്.[mnid2]
ഒരു പ്രഫഷണല്‍ നാടകത്തെ വെല്ലുന്ന തരത്തിലുള്ള രംഗപടം ഈ നാടകത്തിന്റെ പ്രത്യേകതയാണ്. സാധാരണ ബോധവത്കരണ നാടകങ്ങളെല്ലാം ഒരു വെള്ള കര്‍ട്ടന്റെ മുന്നിലോ തെരുവുനാടകങ്ങളായോ ആണ് അങ്ങേറാറ്. എന്നാല്‍ ഇവിടെ അഞ്ച് പശ്ചാത്തലത്തിലൂടെ കഥ പറയുന്ന 45 മിനുട്ട് ദൈര്‍ഘ്യമുള്ള നാടകത്തില്‍ രംഗപടത്തിന്റെ സാധ്യത ഓരോ തലത്തിലും ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
പേരാമ്പ്രയിലെ ജനപ്രതിനിധികള്‍ക്കും സാമൂഹ്യ സാംസ്‌ക്കാരിക രാഷ്ട്രീയ കലാ രംഗത്തെ പ്രമുഖര്‍ക്കും കുടുബശ്രീ ഭാരവാഹികള്‍ക്കും മുന്നിലാണ് നാടകത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നത്. പ്രശസ്ത ഗാനരചയിതാവും എഴുത്തുകാരനുമായ രമേശ് കാവിലാണ് നാടകത്തിന്റെ രചന നിര്‍വ്വഹിച്ചത്. മലയാള നാടക രംഗത്തെ ബഹുമുഖ പ്രതിഭ രാജീവന്‍ മമ്മിളിയാണ് നാടകത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രശാന്ത് ശങ്കര്‍ സംഗീതവും അജയ് ഗോപാല്‍ ആലാപനവും നിര്‍വ്വഹിച്ച നാടകത്തിന്റെ രംഗപടം ഒരുക്കിയിരിക്കുന്നത് ബിജു സീനിയയാണ്. പ്രശസ്ത നാടക പ്രവര്‍ത്തകനും റിട്ട. എക്‌സൈസ് ഉദ്യോഗസ്ഥനുമായ കെ.സി. കരുണാകരന്‍ മുഖ്യ വേഷത്തില്‍ എത്തിയ നാടകത്തില്‍ സുബീഷ് തളിയോത്തും വേഷമിട്ടിട്ടുണ്ട്.
വിമുക്തി ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ കെ. സജീവന്‍, പി.കെ. രജിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.കെ. ലിസി, പി.ടി. അഷറഫ്, വഹീദ പാറേമ്മല്‍, കെ.കെ. വേിനാദന്‍, ഗിരിജ ശശി, സി. സനാതനന്‍, പ്രഭ ശങ്കര്‍, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. റീന, രാജീവന്‍ മമ്മിളി, ബിപിഒ പി.വി. നിത തുടങ്ങിയവര്‍ സംബന്ധിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. ഖാദര്‍ സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര നന്ദി പറഞ്ഞു.