പഴവും പച്ചക്കറിയും ഇനി വീട്ടുമുറ്റത്ത് വിളയും; പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഫലവൃക്ഷ തൈ, പച്ചക്കറി വിത്ത് വിതരണം ചെയ്തു


പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പട്ടികജാതി വിഭാഗം ഗുണഭോക്കാ ക്കൾക്ക് ഫലവൃക്ഷ തൈ, പച്ചക്കറി വിത്ത് വിതരണം ചെയ്തു. വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു നിർവ്വഹിച്ചു.

കൃഷി വിജ്ജാൻകേന്ദ്രം പെരുവെണ്ണാമൂഴി മുഖേന നടപ്പിലാക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഗുണഭോക്കാക്കളെ നിശ്ചയിച്ചത്. 300 രൂപ വിലയുളള ഫലവൃക്ഷങ്ങളും പച്ചക്കറി വിത്തുമാണ് നൽകിയത്.

ബ്ലോക്ക് അംഗം കെ.കെ. വിനോദൻ അദ്ധ്യക്ഷത വഹിച്ചു. പട്ടികജാതി ഓഫീസർ സുഷുമ പി.വി. സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം സനാതനൻ, ബിഡിഒ പി. കാദർ എന്നിവർ ആശംസകൾ നേർന്നു.

കൃഷി വിജ്ജാൻ കേന്ദ്രം കോ-ഓർഡിനേറ്റർ പി. രാതാ കൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് അംഗം കെ.കെ. ലിസി നന്ദി രേഖപ്പെടുത്തി.