മാലിന്യമുക്തം നവകേരളം: മികച്ച ഹരിത വിദ്യാലയങ്ങൾക്ക് അവാര്‍ഡുമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്


പേരാമ്പ്ര: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി പേരാമ്പ്ര ബ്ലോക്കിലെ എല്ലാ വിദ്യാലയങ്ങളും ജനുവരി 26ഓടെ ഹരിത വിദ്യാലയമാക്കുമെന്നും മികച്ച വിദ്യാലയങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്ത് അവാർഡ് നൽകുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു അറിയിച്ചു. പഞ്ചായത്തുകളിൽ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ ബ്ലോക്ക് ശിൽപശാലയിലായിരുന്നു പ്രഖ്യാപനം.

പേരാമ്പ്ര പഞ്ചായത്ത് ഹാളിൽ ഇന്ന് രാവിലെ ഇന്ന് രാവിലെ ശില്പശാല ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ എൻ.പി ബാബു ഉദ്ഘാടനം ചെയ്തു. മാലിന്യപരിപാലന രംഗത്ത് കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ പഞ്ചായത്തുകളിലും കുട്ടികളുടെ ഹരിതസഭ നടത്തുമെന്നും പ്രസിഡണ്ട് അറിയിച്ചു.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മെമ്പർ വിനോദൻ തിരുവോത്ത് അധ്യക്ഷത വഹിച്ചു. ബിആർസി ട്രയിനി ഷാജിമ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മെമ്പർ പി.കെ രാഗേഷ് ആശംസകൾ പറഞ്ഞു. ഹരിതകേരളം മിഷൻ ടെക്നിക്കൽ അസിസ്റ്റൻറ് വിവേക് വിനോദ് ഹരിതസഭ വിശദീകരണം നടത്തി.

Description: Perambra Block Panchayat awarded for Best Green Schools