ചക്കിട്ടപാറ മലയോര മേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷം; പരാതിയുമായി ജനപ്രതിനിധിയും പ്രദേശവാസികളും ഡി.എഫ്.ഒ യ്ക്ക് മുന്നില്‍
ചക്കിട്ടപാറ: ചക്കിട്ടപാറ മലയോര മേഖലയില്‍ വന്യമൃഗ ശല്യം കാരണം കൃഷി ചെയ്യാനും സ്വതന്ത്രമായി സഞ്ചരിക്കാനും സാധിക്കുന്നില്ലെന്നാണ് പരാതിയുമായി ജനപ്രതിനിധിയും പ്രദേശവാസികളും പരാതിയുമായി ഡി.എഫ്.ഒ യ്ക്ക് മുന്നില്‍. പെരുവണ്ണാമൂഴി റെയിഞ്ച് ഓഫീസില്‍ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്.
കാട്ടുപോത്ത്, മലമാന്‍, പന്നി, കുരങ്ങ് എന്നിവയുടെ ശല്യം കാരണം കൃഷി ചെയ്യാനും സ്വതന്ത്രമായി സഞ്ചരിക്കാനും സാധിക്കുന്നില്ല, വൈകുന്നേരമാകുന്നതോടെ വന്യമൃഗങ്ങള്‍ കൂട്ടമായി കൃഷിയിങ്ങളിലേക്ക് ഇറങ്ങുന്നത് മൂലം കര്‍ഷകരും പ്രദേശവാസികളും ആശങ്കയിലായ സാഹചര്യത്തിലാണ് ഡി.എഫ്.ഒക്കു മുന്‍പില്‍ പരാതിയുമായി എത്തിയത്.
സോളാര്‍ ഫെന്‍സിഗ് ഇല്ലാത്ത ഭാഗങ്ങളില്‍ അടിയന്തിരമായി ചെയ്യാന്‍ പഞ്ചായത്തംഗം രാജേഷ് തറവട്ടത്ത് നല്‍കിയ നിവേദന പ്രകാരം ഹാങ്ങിങ്ങ് ഐന്‍സിങ്ങ് ടെണ്ടര്‍ വച്ചിട്ടുണ്ടെന്നും, തെരുവ് വിളക്കുകള്‍ സ്ഥാപിക്കുമെന്നും ഫോറസ്റ്റ് വാച്ചര്‍ന്മാരുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയും രാത്രികാല പെട്രോളിംഗ് ശക്തമാക്കുമെന്നും ഡിഎഫ്ഒ അബ്ദുള്‍ ലത്തീഫ് ഉറപ്പ് നല്‍കി.
റെയിഞ്ച് ഓഫീര്‍ കെ.വി. ബിജു, ഡെപ്യട്ടി റെയിഞ്ചര്‍ ബൈജുനാഥ് എന്നിവരും മെമ്പര്‍ രാജേഷ് തറവട്ടത്ത്, മുന്‍ മെമ്പര്‍ ജെയിംസ് മാത്യു, കര്‍ഷക പ്രതിനിധികളായ ജോര്‍ജ്ജ് കുംബ്ലാനിക്കല്‍, ബാബു പൈകയില്‍, എം.എ. മത്തായി, ഡള്ളസ് തടത്തില്‍, മാത്യൂ മലയാറ്റൂര്‍, എബ്രഹാം കുംബ്ളാനിക്കല്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.