വയനാടിനോടുള്ള മനുഷ്യരുടെ കരുതൽ അവസാനിക്കുന്നില്ല; ദുരിതബാധിതരെ ചേർത്ത് പിടിച്ച് കണ്ണൂക്കര സൗഹൃദ റസിഡൻസ് അസോസിയേഷനും


കണ്ണൂക്കര: വയനാട്ടിലെ ദുരിതബാധിതരോടുള്ള നമ്മയുള്ള മനുഷ്യരുടെ കരുതൽ അവസാനിക്കുന്നില്ല. വയനാടിലെ ദുരിതബാധിതരെ ചേർത്ത് പിടിക്കാൻ കണ്ണൂക്കര സൗഹൃദ റസിഡൻസ് അസോസിയേഷനും രം​ഗത്തെത്തി. ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതം അനുഭവിക്കുന്നവർക്കുവേണ്ടി അസോസിയേഷൻ ഭാരവാഹികളും അം​ഗങ്ങളും ചേർന്ന് ധനസമാഹരണം നടത്തി.

ദിവസങ്ങളായി നടന്ന ധനസമാഹരണത്തിലൂടെ ലഭിച്ച തുക കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഒഞ്ചിയം സ്പെഷ്യൽ വില്ലേജ് ഓഫീസർ പ്രമോദ് തുക ഏറ്റുവാങ്ങി. സൗഹൃദ റസിഡൻസ് അസ്സോസിയേഷൻ പ്രസിഡൻ്റ് ടി.കെ. ജയപ്രകാശ്, സിക്രട്ടറി കാസിം, ശശീന്ദ്രൻ, ശ്രീധരൻ,രാജൻ, സയ്യിദ്, സുന്ദരൻ, ഗിരീഷ് എന്നിവർ സംബന്ധിച്ചു.