ചെറുവണ്ണൂര്‍ ഓട്ടുവയര്‍ മുതല്‍ കുറൂരക്കടവ് വരെയുള്ള കനാല്‍ റോഡിനുവേണ്ടിയുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ജനകീയ കൂട്ടായ്മ; കനാല്‍ സ്ഥലത്തിന്റെ സര്‍വ്വേ നവംബര്‍ എട്ടിന്


ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ഓട്ടുവയല്‍ മുതല്‍ കുറൂരക്കടവ് വരെയുള്ള റോഡ് യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടി രൂപീകരിച്ച വാട്‌സാപ്പ് കൂട്ടായ്മയുടെ പ്രഥമ യോഗം ഒക്ടോബര്‍ 31ന് കാരയില്‍ ദാമോദരന്റെ വീട്ടില്‍ ചേര്‍ന്നു. അറുപതോളം പേര്‍ യോഗത്തില്‍ പങ്കെടുത്തു.

നവംബര്‍ എട്ടാം തിയ്യതി കനാല്‍ സ്ഥലത്തിന്റെ സര്‍വ്വേ കൊയിലാണ്ടി താലൂക്ക് ഓഫീസ് സര്‍വേയറുടെ നേതൃത്വത്തില്‍ അളന്നു തിട്ടപ്പെടുത്തുന്നുണ്ട്. ഈ കാര്യത്തില്‍ പ്രദേശവാസികളുടെ സഹകരണമുണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു.

റോഡ് യാഥാര്‍ത്ഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗത്തില്‍ വിശദമായി സംസാരിക്കുകയും ഇതുമായി ബന്ധപ്പെട്ട എല്ലാ നീക്കങ്ങളും വേഗത്തില്‍ നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. ചടങ്ങില്‍ മുജീബ് റഹ്‌മാന്‍ വാഴയില്‍ വളപ്പില്‍ സ്വാഗതം പറയുകയും, അബിന്‍ കയനിയത്ത് അധ്യക്ഷം വഹിക്കുകയും ചെയ്തു.

കെ.കുഞ്ഞികൃഷ്ണ കുറുപ്പ്, കടങ്ങണ്ടി അസീസ്, സി.എം.ബാബു ജില്ലാ പഞ്ചായത്ത് മെമ്പര്‍, സതീഷ് മലയില്‍, സക്കീര്‍.പി.സി, എം.വി.മുനീര്‍ മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍ എ.കെ.ഉമ്മര്‍, നിധീഷ്.പി.സി, മൊയ്ദു. കെ.സി എന്നിവര്‍ പ്രസംഗിച്ചു. അനസ് കടങ്ങണ്ടി നന്ദിയും പറഞ്ഞു.