കീഴ്പ്പയൂരിലെ മീത്തലെ ഒതയോത്ത് നിവേദിന്റെ അപകട മരണം: ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് നാട്ടുകാര്‍; ടി.പി രാമകൃഷ്ണന്‍ എം.എല്‍.എക്ക് നിവേദനം നല്‍കി
മേപ്പയ്യൂര്‍: കീഴ്പ്പയൂരിലെ മീത്തലെ ഒതയോത്ത് നിവേദി(21) ന്റെ അപകട മര ണം ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എക്ക് നിവേദനം നല്‍കി. സംഭവത്തില്‍ ശാസ്ത്രീയവും സമഗ്രവുമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ കണ്ടെത്തണമെന്ന് സി.പി.ഐ.എം മേപ്പയൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
മെയ് 21ന് രാത്രി എരവട്ടൂര്‍ ചേനായി റോഡിനടുത്തുണ്ടായ വാഹനാപടത്തിലായിരുന്നു യുവാവ് മരിച്ചത്. പേരാമ്പ്ര ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ജീവനക്കാരനായ യുവാവ് ജോലികഴിഞ്ഞ രാത്രി ബൈക്കില്‍ വീട്ടിലേക്ക് പോകവെ അമിതവേഗത്തിലെത്തിയ കാറിടിച്ചുതെറിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെയും കാര്‍ കണ്ടെത്താനായില്ല. സംശയം തോന്നി നിരവധി വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തെങ്കിലും അപകടത്തിനിടയാക്കിയ കാര്‍ കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തില്‍ പ്രതികളെ കണ്ടെത്താനാവാത്തത്താണ് നാട്ടുകാരില്‍ സംശയം ജനിപ്പിക്കുന്നത്. അപകടത്തില്‍ കാല്‍നടയാത്രക്കാരനായ ഗായകന്‍ മൊയ്ലിക്കും ഗുരുതര പരിക്കേറ്റിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നിവേദ് പിറ്റേ ദിവസമാണ് മരിച്ചത്. മീത്തലെ ഒതയോത്ത് ഗംഗാധരന്റെയും ഷീബയുടെയും ഏക മകനാണ്.
ലോക്കല്‍ സെക്രട്ടറി പി.പി രാധാകൃഷ്ണനാണ് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എക്ക് നിവേദനം സമര്‍പ്പിച്ചത്.
summery: people requested mla to investigation an accident to crime branch