പ്രവാസി പെൻഷൻ യഥാസമയം വിതരണം ചെയ്യണമെന്ന്‌ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ


മേപ്പയ്യൂർ: പ്രവാസികളുടെ ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്ന് അരിക്കുളം പഞ്ചായത്ത് പ്രവാസി ലീഗ് കൺവെൻഷനിൽ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ. രാജ്യത്ത് ഇന്ന് കാണുന്ന സാമ്പത്തിക പുരോഗതിയിൽ പ്രവാസികൾ വഹിച്ചിട്ടുള്ള പങ്ക് വളരെ വലുതാണെന്നും പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തുന്നവരോടുള്ള സർക്കാറിന്റെ ചിറ്റമ്മനയം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് പ്രവാസി ലീഗ് പ്രസിഡണ്ട് എൻ.എം കുഞ്ഞി മുഹമ്മദ് അധ്യക്ഷനായി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഇ.കെ അഹമ്മദ് മൗലവി മുഖ്യപ്രഭാഷണം നടത്തി.

അരിക്കുളം പഞ്ചായത്തിലെ നൂറോളം നിർധന വിദ്യാർത്ഥികൾക്കുള്ള കുട വിതരണം മുസ്‌ലിം ലീഗ് സീനിയർ നേതാവ് കെ.പി പോക്കർ നിർവ്വഹിച്ചു. വി.വി.എം ബഷീർ, വടക്കയിൽ ബഷീർ, കെ.എം മുഹമ്മദ്, എൻ.എം അസീസ്, കെ.സി ഇബ്രാഹിം, കെ.എം സുഹൈൽ എന്നിവർ സംസാരിച്ചു.