ജനകീയ പങ്കാളിത്തം വിജയം കണ്ടു; വില്യാപ്പള്ളി പഞ്ചായത്തിലെ പീടികക്കുനി താഴെപാലം നാട്ടുകാർക്ക് തുറന്നുകൊടുത്തു


വില്യാപ്പള്ളി: വില്ല്യാപ്പള്ളി പഞ്ചായത്തിൽ മൂന്നാം വാർഡിൽ നിർമ്മിച്ച പീടികക്കുനി താഴെപാലം നാട്ടുകാർക്ക് തുറന്നുകൊടുത്തു. വാർഡ് മെമ്പർ വി മുരളി ഉദ്ഘാടനം ചെയ്തു. ജനകീയ പങ്കാളിത്തത്തോടെയാണ് നിർമാണത്തിനുള്ള ഫണ്ട് സ്വരൂപിച്ചത്.

വികസന സമിതി കൺവീനർ ശങ്കരൻ, നിർമ്മാണ കമ്മിറ്റി കൺവീനർ ഷൈബി ദിനേശൻ, കെ രാധാകൃഷ്ണൻ , തച്ചരോത്ത് താഴെ മൂസ, ജമാൽ കൊളവട്ടത്ത്, ബാബു കുന്നുമായി, മൂസ ക്രസന്റ്, ഭാസ്കരൻ തച്ചറോത്ത്, രാമചന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.