കടത്താൻ ശ്രമിച്ചത് 100 പവൻ, പിടികൂടിയത് സീറോ പോയിന്റിൽ വച്ച്; വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച പയ്യോളി സ്വദേശി പിടിയിലായത് ഇങ്ങനെ


പയ്യോളി: വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 100 പവനുമായി പയ്യോളി സ്വദേശിയായ മധ്യവയസ്കൻ പോലീസ് പിടിയില്‍. പയ്യോളി സ്വദേശി റസാഖിനെ (52) ആണ് പോലീസ് പിടികൂടിയത്. സുരക്ഷാ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് ഇയാളെ പോലീസ് പിടികൂടുന്നത്.

ഇന്ന് രാവിലെ 8 മണിക്ക് ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് (IX 344) റസാഖ് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 8.40 മണിയോടെ വിമാനത്താവളത്തിന് പുറത്തിറങ്ങിയ റസാഖിനെ നിരീക്ഷിച്ചുകൊണ്ട് പുറത്ത് പൊലീസുണ്ടായിരുന്നു. പുറത്തെത്തിയ റസാഖ് തന്നെ കൊണ്ട് പോവാൻ വന്ന സുഹൃത്തുക്കളോടൊപ്പം കാറിൽ കയറി പുറത്തേക്ക് പോകും വഴി സീറോ പോയിന്റിൽ വച്ചാണ് പിടിയിലാകുന്നത്.

ശരീരത്തിനകത്ത് 800 ഗ്രാം സ്വർണ്ണം മിശ്രിത രൂപത്തിലാക്കി മൂന്ന് കാപ്‌സ്യൂളുകളായി ഒളിപ്പിച്ച് കടത്താനാണ് ഇയാൾ ശ്രമിച്ചത്. വിപണിയിൽ 42 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണമാണ് പൊലീസ് പിടികൂടിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ.എസ്.സുജിത് ദാസ് ഐപിഎസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റസാഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ക്യാപ്സൂളുകളിലാക്കി മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ചു; 42 ലക്ഷം രൂപയുടെ സ്വർണ്ണവുമായി പയ്യോളി സ്വദേശി കരിപ്പൂരിൽ പിടിയിൽ

Summary: attempted to be smuggle 100 Pawan, caught at Zero Point; This is how a Payyoli native was caught trying to smuggle gold through the karippur airport