പയ്യോളിയില്‍ നിന്നും കാണാതായ അഞ്ചാം ക്ലാസുകാരനെ കണ്ടെത്തി
പയ്യോളി: പയ്യോളിയില്‍ നിന്നും ഇന്ന് രാവിലെ കാണാതായ അഞ്ചാം ക്ലാസുകാരനെ കണ്ടെത്തി. പയ്യോളി ബീച്ച് റോഡില്‍ ലയണ്‍സ് ക്ലബ്ബിന് സമീപം മരച്ചാലില്‍ രാജേഷിന്റെ മകനെയാണ് കാണാതായത്. ബന്ധുക്കളും നാട്ടുകാരും പൊലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കെയാണ് സമീപ പ്രദേശത്തുനിന്നും കുട്ടിയെ കണ്ടെത്തിയത്.
ശ്രീനാരായണ ഭജന മഠം ഗവ. യു.പി. സ്കൂള്‍ വിദ്യാര്‍ഥിയായിരുന്നു. രാവിലെ 9.30ന് സ്കൂളിലേക്ക് പോയ കുട്ടി സ്കൂളില്‍ എത്തിയിരുന്നില്ല. കുട്ടി വരാതിരുന്നത് കണ്ട് ടീച്ചര്‍ വീട്ടുകാരെ വിളിച്ച് അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് പയ്യോളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
Summary: payyoli native ten year old missing student found