കാണാതായത് ഇന്ന് രാവിലെ മുതല്‍, അന്വേഷണത്തിനിടെ തിക്കോടി ബീച്ചില്‍ മൃതദേഹം കണ്ടെത്തി; മരിച്ച നിലയില്‍ കണ്ടെത്തിയ പയ്യോളി സ്വദേശിനിയുടെ സംസ്‌കാരം ഇന്ന് രാത്രി


പയ്യോളി: തിക്കോടി ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ കാണാതായത് ഇന്ന് രാവിലെ മുതല്‍. ആവിക്കല്‍ ഉതിരപറമ്പ് കോളനിയ്ക്ക് സമീപത്തുള്ള കുരിയാട് റോഡില്‍ മാളിയേക്കല്‍ കദീശയെയാണ് ഇന്ന് രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

രാവിലെ വീട്ടില്‍ കദീശയെ കാണാതായതോടെ ബന്ധുക്കള്‍ അന്വേഷണം നടത്തുന്നതിനിടയിലാണ് തിക്കോടി ബീച്ചില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് ബന്ധുക്കളെത്തി കദീശയെ തിരിച്ചറിയുകയായിരുന്നു. ആവിക്കല്‍ ഉതിരപറമ്പ് കോളനിക്ക് പടിഞ്ഞാറ് ഭാഗത്തായാണ് കടലിനോട് ചേര്‍ന്ന് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടിലെത്തിച്ചു. രാത്രി ഏഴുമണിക്ക് തിക്കോടി അങ്ങാടി പള്ളിയില്‍ ഖബറടക്കും. മക്കള്‍: അസ്‌ലം, അര്‍ഷാദ്

തിക്കോടി ആവിക്കല്‍ കടല്‍ത്തീരത്ത് പയ്യോളി സ്വദേശിനിയുടെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ