പയ്യോളി തച്ചൻകുന്ന് ആയഞ്ചേരിക്കണ്ടി മുബാറക് ദുബൈയിൽ അന്തരിച്ചു


പയ്യോളി: തച്ചൻകുന്ന് ആയഞ്ചേരിക്കണ്ടി മുബാറക് ദുബൈയിൽ അന്തരിച്ചു. അൻപത്തിമൂന്ന് വയസായിരുന്നു. ദുബൈയിൽ ആർ ടി എ ബസ് ഡ്രൈവറായിരുന്നു.

ചെത്തിൽ അസൈനാർ ഹാജിയുടേയും പരേതയായ ഖദീജ ഹജ്ജുമ്മയുടേയും മകനാണ്.
ഭാര്യ: നജിയ (മേപ്പയ്യൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക)
മകൻ: നൂഹ് മാസിൻ മുബാറക്ക്.

സഹോദരങ്ങൾ: മശ്ഹൂദ് ബഹ്‌റൈൻ, മുംതാസ്, റൈഹാനത്ത്. മൃതദേഹം നാളെ നാട്ടിലെത്തിക്കും. ഖബറടക്കം അയനിക്കാട് ഹൈദ്രോസ് ജൂമാ മസ്ജിദിൽ നടക്കും.