അവശരും ആലംബഹീനരുമായ സഹജീവികൾക്ക് സാന്ത്വനമേകണം; വില്ല്യാപ്പള്ളി സ്നേഹം പാലിയേറ്റിവിൻ്റെ നേതൃത്വത്തിൽ പായസം ചലഞ്ച് സംഘടിപ്പിച്ചു
വില്യാപ്പള്ളി: പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിനായി വില്ല്യാപ്പള്ളി സ്നേഹം പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ പായസം ചല്ലഞ്ച് സംഘടിപ്പിച്ചു. വില്ല്യാപ്പള്ളി പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ നസീമ തട്ടാൻകുനിയിൽ സ്നേഹം വളണ്ടിയർ പൂവുളതിൽ റസാക്കിന് പായസം നൽകി ചാലഞ്ച് ഉദ്ഘാടനം നിർവഹിച്ചു.
നാട്ടുകാരുടെ വലിയ പിന്തുണയാണ് പരിപാടിക്ക് ലഭിച്ചത്. വില്ല്യാപ്പള്ളിയിലും സമീപ പഞ്ചായത്തുകളിലുമായി 16 വർഷത്തോളമായി പ്രവർത്തനം നടത്തുന്ന
സാന്ത്വന പരിചരണ പ്രസ്ഥാനമാണ്
സ്നേഹം പാലിയേറ്റീവ്. നഴ്സുമാരും വളണ്ടിയർമാരും അടങ്ങിയ ടീം ആഴ്ചയിൽ മൂന്നു ദിവസം വീടുകളിലെത്തി പരിചരണം നടത്തിവരുന്നു.
പ്രയാസമനുഭവിക്കുന്ന വർക്കുള്ള പുനരധിവാസപ്രവർത്തനങ്ങൾ,
മെഡിസിൻ സപ്പോർട്ടുകൾ, അതിജീവന ഉപകരണങ്ങളുടെ വിതരണം, ഭക്ഷണ ക്കിറ്റുകൾ എത്തിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടന ഏറ്റെടുക്കുന്നു. കുഞ്ഞമ്മദ് കരിങ്കീരി, യൂനുസ് മലപ്പറമ്പത്ത്, സനേഷ് കല്ലേരി, ശശി.പി.കെ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Summary: For the poor and destitute fellows Money must be found to console; Payasam Challenge was organized under the leadership of Villyapalli Niyam Palliative