ജപ്തി നടപടികളില്‍ നിന്നും വീട് വീണ്ടെടുക്കാന്‍ മുന്നിട്ട് ഡി.വൈ.എഫ്.ഐ; ചെറിയ പെരുന്നാള്‍ ദിനത്തില്‍ പായസ ചലഞ്ച് സംഘടിപ്പിച്ചു


പാലേരി: ജപ്തി നടപടികളില്‍ നിന്നും വീട് വീണ്ടെടുക്കാന്‍ പായസ ചലഞ്ചുമായി ഡി.വൈ.എഫ്.ഐ. വീടും ഭൂമിയും ജപ്തി നടപടി നേരിടുന്ന കടിയങ്ങാട് മുതുവണ്ണാച്ച സ്വദേശിയായ ടി.വി ബാലകൃഷ്ണന്റെ കുടുംബത്തിനായാണ് പാലേരിയില്‍ ചെറിയ പെരുന്നാള്‍ ദിനത്തില്‍ പായസ ചലഞ്ച് സംഘടിപ്പിച്ചിരിക്കുന്നത്.

നിര്‍ദ്ധനരായ കുടുംബത്തിന് ഈ ഭാരിച്ച തുക കണ്ടെത്തുക പ്രയാസമാണെന്ന് മനസിലാക്കിയ പ്രവര്‍ത്തകര്‍ ഇങ്ങനെ ഒരു ചലഞ്ച്‌ലേക്ക് നീങ്ങുകയായിരുന്നു.