വേതന പാക്കേജ് വിശദമായി പഠിച്ച ശേഷം പരിഗണിക്കും; റേഷന്‍ കടയുടമകളുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു


തിരുവനന്തപുരം: റേഷന്‍ കടയുടമകളുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു. മന്ത്രിയുമായി റേഷൻ വ്യാപാരികൾ നടത്തിയ ചർച്ചയിൽ അനുകൂല തീരുമാനം ലഭിച്ചതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. കഴിഞ്ഞ മാസത്തെ ശമ്പളം നാളെ നല്‍കുമെന്ന് ഭക്ഷമന്ത്രി ജി ആര്‍ അനില്‍ ഉറപ്പുനല്‍കി.

വേതന പാക്കേജ് വിശദമായി പഠിച്ച ശേഷം പരിഗണിക്കും . മാസവേതനം പതിനഞ്ചാം തീയതിക്ക് മുമ്പ് നല്‍കാനും ചർച്ചയിൽ തീരുമാനമായി.റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരത്തോട് സഹകരിക്കാതെ സംസ്ഥാനത്ത് ഇന്ന് ഇരുന്നൂറിലധികം റേഷൻ കടകൾ തുറന്നു പ്രവർത്തിച്ചിരുന്നു.