അഴിയൂർ ഗവൺമെൻറ് ഹൈസ്കൂൾ ഗ്രൗണ്ടിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ്; രണ്ട് സ്കൂളിൽ നിന്നായി പങ്കെടുത്തത് 88 കേഡറ്റുകൾ


അഴിയൂർ: ജിഎച്ച്എസ്എസ് മടപ്പള്ളി, ജിഎച്ച്എസ്എസ് അഴിയൂർ എന്നീ സ്കൂളുകളിലെ 2023 -25 ബാച്ച് സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് അഴിയൂർ ഗവൺമെൻറ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്നു .രണ്ടു സ്കൂളുകളിൽ നിന്നുമുള്ള 88 കേഡറ്റുകളാണ് പരേഡിൽ പങ്കെടുത്തത്. കോഴിക്കോട് റൂറൽ ജില്ലയുടെ അഡീഷണൽ എസ് പി യും എസ്പിസി ജില്ലാ നോഡൽ ഓഫീസറുമായ ശ്യാംലാൽ സല്യൂട്ട് സ്വീകരിച്ചു.

സെക്കൻഡ് കമാൻഡറും ജി.എച്ച് എസ് അഴിയൂരിലെ കേഡറ്റുമായ അമൃതയിൽ നിന്ന് പരേഡിൻ്റെ പരിപൂർണ ചുമതല ജി.എച്ച് എസ് എസ് മടപ്പള്ളിയിലെ അലോന വിനോദ് ഏറ്റു വാങ്ങിയതോടെയാണ് പരേഡ് നടപടിക്രമങ്ങൾക്ക് തുടക്കമായത്. കുട്ടിപ്പോലീസ് സേനയെ ബാൻ്റ് മേളത്തിൻ്റെ അകമ്പടിയോടെ അലോന വിനോദ് നയിച്ചു. എസ്.പി സി കോഴിക്കോട് റൂറൽ ജില്ലാ അസിസ്റ്റൻ്റ് നോഡൽ ഓഫീസർ സുനിൽകുമാർ പ്രതിജ്ഞ ചൊല്ലികൊടുത്തു. അച്ചടക്കവും മൂല്യബോധവുമുള്ള പൗരൻമാരായി നിയമങ്ങളെ ബഹുമാനിക്കുന്നവരായിരിക്കുമെന്ന് ഓരോ കേഡറ്റും പ്രതിജ്ഞയെടുത്തു.

ചോമ്പാല എസ്.എച്ച് ഒ സിജു, വടകര കോസ്റ്റൽ പോലിസ് ഇൻസ്പെക്ടർ ദീപു എസ് , ചോമ്പാല സബ്ബ് ഇൻസ്പെക്ടർ മനീഷ് , എ.എസ് ഐ ഷൈനി വി.എം, അഴിയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജിതേഷ്, വൈസ് പ്രിൻസിപ്പൽ രേഖ കെ, ജിഎച്ച്എസ് എസ് മടപ്പള്ളി വൈസ് പ്രിൻസിപ്പൽ ഗീത പി കെ എന്നിവർ സംബന്ധിച്ചു. ഇൻസ്ട്രക്ടർമാരായ ശ്രീ എ.എസ് ഐ സജു , ശ്രീ ജയരാമൻ , ശ്രീ ബിജു കമ്മ്യൂണിറ്റി പോലീസ് ഓഫീസർ അനിത വി കെ, ദീപ രാജേന്ദ്രൻ, രാജീവൻ പൊന്നങ്കണ്ടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.