പ്രകൃതി ദുരന്തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാനുളള സന്നദ്ധത വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തിയെടുക്കുക: ചെമ്പനോട സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ പാസിംഗ് ഔട്ട് പരേഡ്
ചെമ്പനോട: ചെമ്പനോട സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ പാസിംഗ് ഔട്ട് പരേഡ് നടത്തി. 2022-2023 എസ്പിസി ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് പേരാമ്പ്ര ഡെപ്യൂട്ടി സൂപ്രണ്ട് എം.സി മോയിന്‍ കുട്ടിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു.
പൗരബോധവും ലക്ഷ്യബോധവും സാമൂഹ്യപ്രതിബദ്ധതയുമുളള യുവജനതയെവാര്‍ത്തെടുക്കാനും പ്രകൃതി സ്‌നേഹം, പരിസ്ഥിതി സംരക്ഷണ ബോധം, പ്രകൃതി ദുരന്തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത എന്നീ മൂല്യങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തിയെടുക്കാനുമാണ് പരേഡിലൂടെ ലക്ഷ്യമിടുന്നത്.
പ്രധാന അധ്യാപകന്‍ ജേക്കബ് കോച്ചേരി, ഹോളി ഫാമിലി എച്ച് എസ് എസ് പ്രിന്‍സിപ്പാള്‍ ഷാന്റി വി.കെ, പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷന്‍ സി.ഐ ശ്രീ സുശീര്‍ , ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് മെമ്പര്‍ ശ്രീമതി ലൈസ ജോര്‍ജ് എന്നിവര്‍ പരേഡ് അഭിവാദ്യം സ്വീകരിച്ചു.
പേരാമ്പ്ര ഡെപ്യൂട്ടി സൂപ്രണ്ട് ശ്രീ.എം സി കുഞ്ഞു മോയിന്‍, പേരാമ്പ്ര എഎന്‍ഒ സബ്ഇന്‍സ്‌പെക്ടര്‍ യൂസഫ്വിനൊപ്പം പരേഡ് കമാന്‍ഡര്‍ മാസ്റ്റര്‍ അനന്തു സന്തോഷ് അനുഗമിച്ചു. എഎന്‍ഒ കേഡറ്റുകള്‍ക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു.
പരേഡ് കമാന്റര്‍മാര്‍ അനന്ദു സന്തോഷ്, സെക്കന്റ് IC ഐറിന്‍ ജോണ്‍സണ്‍. ഒന്നാമത്തെ പ്ലാറ്റുണിനെ നയിച്ചത് മാസ്റ്റര്‍ ജോയല്‍ ജോസഫ്, രണ്ടാത്തെ പ്ലാറ്റൂണിനെ നയിച്ചത് കുമാരി ബ്രിജിറ്റ്‌തോമസ് .സ്‌ക്കൂള്‍ബാന്‍ഡിനെ നയിച്ചത് കുമാരി സെറ മരിയ ജോസഫ് എന്നിവരാണ്.