മുകളിൽ യാത്രക്കാരെയും താഴെ ചരക്കുകളും; വരുന്നൂ ഡെബിൾ ഡെക്കർ ട്രെയിനുകൾ
ദില്ലി: പാസഞ്ചർ-ഗുഡ്സ് ട്രെയിനുകൾ സംയോജിപ്പിച്ച്, മുകളിൽ യാത്രക്കാരെയും താഴെ ചരക്കുകളും കൊണ്ടുപോകാൻ കഴിയുന്ന ട്രെയിനുകൾ അവതരിപ്പിക്കാനൊരുങ്ങി റെയിൽവേ. ഇതിനായി ഇന്ത്യൻ റെയിൽവേ ബോർഡ് രൂപകൽപ്പന തയ്യാറാക്കി. ഡബിൾ ഡെക്കർ ട്രെയിനിന്റെ സാധ്യതകൾ തേടാനും നടപ്പാക്കാനും കൂടുതൽ ശ്രദ്ധ നൽകണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് റെയിൽവേ മന്ത്രാലയത്തിന് നിർദേശം നൽകി.
തുറമുഖങ്ങൾ കേന്ദ്രീകരിച്ചായിരിക്കും സർവീസുകൾ. 10 കോച്ചുകളാണ് ആദ്യഘട്ടത്തിൽ നിർമിക്കുക. ഒരു കോച്ചിന് നാലുകോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. കപുർത്തല കോച്ച് ഫാക്ടറി ഇത്തരത്തിലുള്ള 10 കോച്ചുകൾ നിർമിച്ചു.
ചരക്കു ഗതാഗതത്തിൽ നിന്നുള്ള വരുമാനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡെബിൾ ഡെക്കർ ട്രെയിനുകൾ അവതരിപ്പിക്കാനൊരുങ്ങുന്നതെന്ന് റെയിൽവേ ബോർഡ് ഉദ്യോഗസ്ഥർ പറഞ്ഞു. ചരക്ക് കയറ്റുന്നതിനും ഇറക്കുന്നതിനും എടുക്കുന്ന സമയം, യാത്രക്കാർക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ പഠനം നടത്തേണ്ടി വരും.