റോഡ് പണി നീളുന്നു; തൊട്ടില്‍പ്പാലം കായക്കൊടി റോഡില്‍ മാവിലപ്പാടി ഭാഗത്ത് യാത്രക്കാര്‍ ദുരിതത്തില്‍


വടകര: തൊട്ടില്‍പ്പാലം കായക്കൊടി റോഡില്‍ മാവിലപ്പാടി ഭാഗത്ത് പിക്കപ്പ് വാന്‍ ചളിയില്‍ താഴ്ന്നു. ഇന്ന് രാവിലെയോടെയാണ് സംഭവം. മണിയൂര്‍ ഹൈവേ റോഡിന്റെ പണി നടക്കുന്നതിനാല്‍ ഒരുമാസമായി റോഡില്‍ ചളിയും വെള്ളവുമാണ്.

കനത്ത മഴ കൂടി പെയ്‌തോടെയാണ് ഇതുവഴി പോവുകയായിരുന്ന പിക്കപ്പ് വാന്‍ ചളയില്‍ താഴ്ന്നു പോയത്. തുടര്‍ന്ന് ജെസിബി എത്തിച്ചാണ് പിക്കപ്പ് ചളിയില്‍ നിന്നും മാറ്റിയത്. മഴക്കാലമായതോടുകൂടി റോഡില്‍ക്കൂടി വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ്. ഇതോടെ ഇന്ന് രാവിലെയോടെ റോഡ് താല്‍ക്കാലികമായി അടച്ചു.

ഇതോടെ ഈ വഴി സ്‌ക്കൂളില്‍ പോവുന്ന വിദ്യാര്‍ത്ഥികളും മറ്റു യാത്രക്കാരും തൊട്ടില്‍പ്പാലും കരിമ്പാലക്കണ്ടി വഴി ചുറ്റിവളഞ്ഞാണ് യാത്ര. പണി എത്രയും പെട്ടെന്ന് തീര്‍ത്ത് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.