കേന്ദ്ര സർക്കാരിൻ്റെ ഇൻസ്പെയർ പുരസ്കാരത്തിന് അർഹമായി പുറമേരി കടത്തനാട് രാജാസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി പാർവണ
പുറമേരി: കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഇൻസ്പെയർ അവാർഡ് പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനി എ പാർവണയ്ക്ക്. നിർമിതബുദ്ധി ഉപയോഗിച്ചുള്ള വാഹന പാർക്കിങ് സംബന്ധമായ പഠനങ്ങൾക്കും കണ്ടെത്തലുകൾക്കുമാണ് അവാർഡ് ലഭിച്ചിരിക്കുന്നത്.
സൂളിലെ ശാസ്ത്ര വിഭാഗം അധ്യാപകരാണ് പഠനങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകിയത്. ഇതേ സ്കൂളിലെ അധ്യാപകൻ പി.കെ അജീഷിൻ്റെയും തോടന്നൂർ ക്ഷീരവികസന വകുപ്പിലെ ഉദ്യോഗസ്ഥ മഞ്ജു ബാലകൃഷ്ണൻ്റെയും മകളാണ് പാർവണ.

Summary: Parvana, a ninth-grade student at Raja’s School in Kadathannadu, has been awarded the Central Government’s INSPIRE Award.