കനിവ് തേടി ജാനകിവയലില്‍ നാഗമ്പത്ത് ചാലില്‍ പ്രദീപന്‍; ചികിത്സാ സഹായ ഫണ്ട് സമാഹരണത്തില്‍ പങ്കാളികളാവുക
പേരാമ്പ്ര: സുമനുസകളുടെ കനിവ് തേടി പ്രദീപനും കുടുംബവും. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ ജാനകിവയലില്‍ നാഗമ്പത്ത് ചാലില്‍ പ്രദീപന്‍ രണ്ടു മാസം മുമ്പ് വരെ നമ്മളെ പോലെ തൊഴില്‍ ചെയ്യുകയും സാധാരണ ജീവിതം നയിക്കുകയും ചെയ്തിരുന്ന ആളായിരുന്നു.
ബസ് ഡ്രൈവര്‍ ആയിരുന്ന പ്രദീപന്‍ ഇന്ന് ഗുരുതരമായ ക്യാന്‍സര്‍ രോഗം ബാധിച്ച് തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുകയാണ്. കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ ബസ് ഡ്രൈവറും നാട്ടില്‍ തെങ്ങുകയറ്റം ഉള്‍പെടെയുള്ള തൊഴില്‍ ചെയ്തായിരുന്നു ഇദ്ദേഹം കുടുംബം പുലര്‍ത്തിയിരുന്നത്.
ഭാര്യയും പറക്കമുറ്റാത്ത മൂന്ന് മക്കളും പ്രായാധിക്യത്തിന്റെ പ്രയാസങ്ങള്‍ അനുഭവിക്കുന്ന അച്ഛനും അമ്മയും അടങ്ങുതാണ് പ്രദീപന്റെ കുടുംബം. മക്കളുടെ പഠനം, അടച്ചുറപ്പുള്ള ഒരു വീട് ഇതെല്ലാം പ്രദീപന്റെ സ്വപ്നങ്ങളായിരുന്നു. ജീവിതം രണ്ടറ്റം കൂട്ടിമുട്ടിയ്ക്കാന്‍ പെടാപാട് പെടുമ്പോഴാണ് ക്യാന്‍സര്‍ എന്ന വില്ലന്‍ രോഗം പ്രദീപന് പിടിപെടുന്നത്.
ചികിത്സാ ചിലവ്, മക്കളുടെ പഠനം, ജീവിത ചിലവുകള്‍ ഇതെല്ലാം ഇന്ന് ഈ സഹോദരന് താങ്ങാവുന്നതിലും അപ്പുറമാണ്. ആയതിനാല്‍ പ്രദീപനെയും കുടുംബത്തെയും സഹായിക്കുന്നതിന് വേണ്ടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണിവേങ്ങേരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.കെ. വിനോദന്‍ എന്നിവര്‍ രക്ഷാധികാരികളായും ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി ചെയര്‍മാനും വാര്‍ഡുമെമ്പറുമായ പാളയാട്ട് ബഷീര്‍ ചെയര്‍മാനും എ.പി. ബിപിന്‍ ജനറല്‍ കണ്‍വീനറും പി.സി. സന്തോഷ് ട്രഷറും ആയ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിക്കുകയും കേരള ഗ്രാമീണ്‍ ബാങ്ക് പന്തിരിക്കര ശാഖയില്‍ അക്കൗണ്ട് ആരംഭിക്കുകയും ചെയ്തിട്ടുണ്ട് (AC No: 401 241 010 708 11 IFSC – KLGB 0040124). സുമനുസകളായ കഴിവിനാല്‍ കഴിയുന്ന സഹായം നല്‍കി പ്രദീപനെയും കുടുംബത്തെയും സഹായിക്കമമെന്ന് അഭ്യര്‍ഥിക്കുന്നു.