‘ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകുക, അശരണർക്ക് താങ്ങാവുക’; മുക്കാളിയിൽ മുസ്ലീം ലീഗ് ഓഫീസിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് മുനവ്വറലി തങ്ങൾ
അഴിയൂർ: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ മുക്കാളി ടൗൺ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങളാണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. ശാഖ പ്രസിഡണ്ട് ഖാദർ ഏറാമല അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് രൂപീകരണ കാലം മുതൽ രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയും രാജ്യത്തിലെ അശരണർക്കും, ആലംബഹീനർക്കും താങ്ങായി നിൽക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണെന്ന് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. ഇനി അങ്ങോട്ടും രാഷ്ട്രീയ പ്രവർത്തന ങ്ങോളടൊപ്പം ഇത്തരം വിഭാഗത്തെ ചേർത്തുപിടിച്ച് മുന്നോട്ട് പോകണമെന്ന് അദ്ദേഹം കൂട്ടി ചേർത്തു.
എം.സി.വടകര, ഒ.കെ.കുഞ്ഞബ്ദുള മാസ്റ്റർ, പ്രൊ: പാമ്പള്ളി മഹമൂദ്, യു.എ.റഹീം, ഇ.ടി.അയ്യൂബ്, കാസിം നെല്ലോളി, പി.പി.ഇസ്മായിൽ, കെ.അൻവർ ഹാജി, വി.പി.അശ്റഫ്, എം.അലി, മുഹമദ് ഇഫ്ത്തിയാസ് എന്നിവർ സംസാരിച്ചു. ഹാരിസ് മുക്കാളി സ്വാഗതവും, സലാഹുദ്ദിൻ അയ്യൂബി നന്ദിയും പറഞ്ഞു.