പേരാമ്പ്ര-എടവരാട്-ആവള റോഡില്‍ വാഹന ഗതാഗതത്തിന് ഭാഗികമായി നിയന്ത്രണം


പേരാമ്പ്ര: പേരാമ്പ്ര-എടവരാട്-ആവള റോഡില്‍ വാഹന ഗതാഗതത്തിന് ഭാഗികമായി നിയന്ത്രണമേര്‍പ്പെടുത്തിയതായി എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.

മാര്‍ച്ച് മൂന്ന് മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെയാണ് നിയന്ത്രണം.

റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാലാണ് ഇരുവഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്.