സർക്കാർ ലക്ഷ്യമിടുന്നത് വിദ്യാഭ്യാസ മേഖലയിലെ സമഗ്ര പുരോഗതി; പറമ്പിൽ ഗവൺമെന്റ് യു.പി സ്‌കൂള്‍ നിർമ്മാണ പ്രവൃത്തി പൂര്‍ത്തിയാകുന്നതായി കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ
ആയഞ്ചേരി: കാത്തിരിപ്പ് അവസാനിക്കുന്നു….ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ യു.പി സ്‌കൂള്‍ ആയ പറമ്പിൽ ഗവൺമെന്റ് യു.പി സ്‌കൂള്‍ നിർമ്മാണ പ്രവൃത്തി പൂർത്തീകരണത്തിലേക്ക്. കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎയാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് നിലകൾ കൂടി നിർമ്മിക്കുന്നതിനായി പൈൽ ഫൗണ്ടേഷന് മുകളിലാണ് കെട്ടിടം ഉയരുന്നത്. ഒന്നാം നിലയുടെ ഇലക്ട്രിഫിക്കേഷൻ പ്രവർത്തികളും ഈ വർഷം തന്നെ പൂർത്തിയാകുമെന്നും എംഎല്‍എ അറിയിച്ചു.
സ്റ്റേജ് കം ക്ലാസ് മുറി, രണ്ട് ക്ലാസ് മുറികൾ, ടോയ്ലറ്റ് ബ്ലോക്ക്, സ്റ്റെയർകെയ്സ് എന്നിവയുടെ നിർമ്മാണമാണ് പൂർത്തീകരിച്ചത്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന്റെ നേതൃത്വത്തിൽ സമയബന്ധിതമായാണ് നിർമ്മാണ പ്രവർത്തി നടക്കുന്നതെന്നും വിദ്യാഭ്യാസ മേഖലയിലെ സമഗ്ര പുരോഗതി തന്നെയാണ് എൽഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നതെന്നും എംഎൽഎ പറഞ്ഞു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2017 വർഷത്തിൽ ഒന്നാം പിണറായി സർക്കാർ ഒരു കോടി രൂപ അനുവദിച്ച, പറമ്പിൽ ഗവൺമെൻറ് യു.പി സ്കൂൾ കെട്ടിട നിർമ്മാണ പ്രവർത്തി എങ്ങും എത്താതെ കിടക്കുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. സ്ഥലം നിശ്ചയിച്ചു കൊടുക്കാൻ സാധിക്കാത്തതിനെത്തുടർന്ന് പ്രവർത്തി ഏറ്റെടുത്ത കരാറുകാരൻ പ്രവൃത്തിയിൽ നിന്ന് ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്ത് നൽകുകയും, പ്രവർത്തി ആരംഭിക്കാതെ നിൽക്കുകയുമായിരുന്നുവെന്നും എംഎല്‍എ പറഞ്ഞു.
എംഎൽഎയായി ചുമതല ഏറ്റെടുത്തതിനു ശേഷം സ്ഥലം സന്ദർശിക്കുകയും സ്കൂൾ, പിടിഎ പ്രതിനിധികളുമായി പ്രശ്നം ചർച്ച ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ചർച്ചകളുടെ അടിസ്ഥാനത്തിൽ സ്കൂളിൽ കെട്ടിടത്തിൻ്റെ സ്ഥലം നിശ്ചയിക്കുകയും പ്രവർത്തി ടെൻഡർ ചെയ്തു ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഏറ്റെടുക്കുകയും 2023 ജൂൺ മാസം പ്രവർത്തി ഉദ്ഘാടനം നടത്തുകയുമായിരുന്നുവെന്നും എംഎല്‍എ അറിയിച്ചു.
Description: parambil Government UP School construction work updation