നാടിനും നാട്ടുകാർക്കുമായി; പാറക്കടവ് – കളരിയുള്ളതിൽ താഴെ റോഡ് ഉദ്ഘാടനം ചെയ്തു


ചങ്ങരോത്ത്: ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പതിനെട്ടാം വാർഡായ പാലേരിയിൽ പാറക്കടവ് – കളരിയുള്ളതിൽ താഴെ റോഡ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തയാണ് റേഡിന്റെ പ്രവൃത്തി പൂർത്തീകരിച്ചത്. വാർഡ് അംഗം അബ്ദുള്ള സൽമാൻ അധ്യക്ഷത വഹിച്ചു.

ജനപ്രതിനിധികളായ ഇ.ടി. സരീഷ്, എം.കെ. ഫാത്തിമ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.എസ്. പ്രവീൺ കുമാർ, ഹരീന്ദ്രൻ വാഴയിൽ, വി.പി. അസീസ്, സി.കെ. ഷൈജൽ, എ.ഡി.എസ് അംഗം ജ്യോതി, പി. രാജീവൻ, ഉണ്ണി, നാണു എന്നിവർ സംസാരിച്ചു.

വാർഡ് കൺവീനർ എൻ.കെ. കൈലാസൻ സ്വാഗതം പറഞ്ഞു. സജീവൻ നന്ദി പറഞ്ഞു.