25 വർഷത്തെ നിറവിൽ പന്തിരിക്കര വിക്ടറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്; ആഘോഷമാക്കി നാട്
പന്തിരിക്കര: വിക്ടറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് 25 ആം വാർഷികം ആഘോഷിച്ചു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ഉദ്ഘാടനം ചെയ്തു. ക്ലബ്ബിന്റെ സെക്രട്ടറി ബിനീഷ് അധ്യക്ഷനായി.
അസീസ് കുന്നത്ത്, പി സി ലെനിൻ, സി.ഡി പ്രകാശൻ,ശ്രീകാന്ത് പി ടി എന്നിവർ സംസാരിച്ചു. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ കനാൽ സൈഡിൽ വൃക്ഷത്തൈകളും ഔഷധ സസ്യങ്ങളും നട്ടുവളർത്തി പരിപാലിച്ചു പോകുന്ന സുശാന്ത് എസ് കെ, വർഷങ്ങളായി ഗാനമേള വേദികളിൽ നിറ സാന്നിധ്യമായ പ്രകാശ് പട്ടാണിപ്പാറ എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് കുട്ടികളുടെ പരിപാടികൾ അരങ്ങേറി.
