വില്ല്യാപ്പള്ളി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടും ഡിസിസി മെമ്പറുമായിരുന്ന പണിക്കോട്ടി റോഡ് പുത്തമ്പുരയില്‍ പി.പി കുഞ്ഞിക്കേളു അന്തരിച്ചു


വടകര: പണിക്കോട്ടി റോഡ് പുത്തമ്പുരയില്‍ പി.പി കുഞ്ഞിക്കേളു മാസ്റ്റർ(റിട്ട: അധ്യാപകന്‍ മേപ്പയിൽ ഈസ്റ്റ് എസ്. ബി സ്കൂൾ) അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ഡിസിസി മെമ്പർ, വില്ല്യാപ്പള്ളി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട്, വടകര ബ്ലോക്ക്‌ കോൺഗ്രസ്സ് സെക്രട്ടറി, വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ, ഡികെടിഎഫ്‌ ബ്ലോക്ക് പ്രസിഡണ്ട്, നരിപ്പറ്റ നോർത്ത് എൽ.പി സ്‌കൂൾ മാനേജർ, വില്ല്യാപ്പള്ളി ബാങ്ക്‌ വൈസ് പ്രസിഡണ്ട്, ലോകനാർകാവ് ട്രസ്റ്റി ബോർഡ്‌ ചെയർമാൻ എന്നിങ്ങനെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്ത് നിരവധി പദവികള്‍ വഹിച്ചിരുന്നു.

പരേതനായ പാറക്കൽ ശങ്കരൻ നമ്പ്യാരുടേയും പുത്തമ്പുരയിൽ ലക്ഷ്മി അമ്മയുടേയും മകനാണ്‌.

ഭാര്യ: നിർമ്മല (വെള്ളിയൂർ)

മക്കൾ: നികേഷ് (ഖത്തർ), നികില (അദ്ധ്യാപിക, ഇരിങ്ങൽ നോർത്ത് എൽ. പി.സ്‌കൂൾ)
മരുമക്കൾ: രേഖ (ആവള), വിവേക് (ഇരിങ്ങൽ)
സഹോദരങ്ങൾ: പി. ബാലകൃഷ്ണക്കുറുപ്പ് (റിട്ട: ഡപ്യൂട്ടി ഡയരക്ടർ, എഡ്യുക്കേഷൻ ), പി. കുഞ്ഞിരാമൻ (റിട്ട: എ. ഇ. ഒ തോടന്നൂർ ), ദിവാകരൻ (പരേതൻ), രവീന്ദ്രൻ (പരേതൻ).

സംസ്കാരം: നാളെ ( 25/09/24) രാവിലെ 9 മണിക്ക് പണിക്കോട്ടി റോഡിലെ പുത്തമ്പുരയിൽ വീട്ടുവളപ്പിൽ.

Description: Panikkotty Road P.P Kunhikkelu Master passed away