പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ തുടക്കമിട്ടു; ഏറ്റെടുത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍; ചക്കിടപ്പാറയില്‍ മുരിങ്ങ പ്ലാന്റേഷന്‍ തുടങ്ങി
ചക്കിട്ടപ്പാറ: സ്വാതന്ത്ര്യത്തിന്റെ എഴുപതിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് മുരിങ്ങ നടീലിന് തുടക്കമായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മുരിങ്ങ പ്ലാന്റ്‌റേഷന്‍ പുരോഗമിക്കുന്നത്.
പ്രവൃത്തിയുടെ ഉദ്ഘാടനം ഉദ്ഘാടനം പെരുവണ്ണാമൂഴി എഫ്.എച്ച്.സി പരിസരത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗ. സുനില്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം. ശ്രീജിത്ത്, ബ്ലോക്ക് മെമ്പര്‍ ഗിരിജശശി, ബോബി അഗസ്റ്റിന്‍ കാപ്പുകാട്ടില്‍, വാര്‍ഡ് മെമ്പര്‍മാരായ വിനിഷ, ബിന്ദുസജി തൊഴിലുറപ്പ് പദ്ധതി ജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, മേറ്റുമാര്‍ എന്നിവര്‍ പങ്കെടുത്തു.