നിറങ്ങളില്‍ ചാലിച്ച് ‘പഞ്ചവര്‍ണ്ണം’; വര്‍ണ്ണവിസ്മയമായി രമേശ് കോവുമ്മലിന്റെ ചുമര്‍ച്ചിത്ര പ്രദര്‍ശനം
പേരാമ്പ്ര: ചുമര്‍ച്ചിത്ര കലാകാരന്‍ രമേശ് കോവുമ്മലിന്റെ ‘പഞ്ചവര്‍ണ്ണം’ ചുമര്‍ച്ചിത്ര പ്രദര്‍ശനം ശ്രദ്ധേയമായി. പേരാമ്പ്ര പഞ്ചായത്ത് ഓഫീസിന് സമീപത്തെ ദി ക്യാമ്പ് ആര്‍ട്ട് ഗ്യാലറിയില്‍ നടന്ന പ്രദര്‍ശനം എഴുത്തുകാരന്‍ രാജന്‍ തിരുവോത്ത് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ മ്യൂറല്‍ ചിത്രകാരനായ ശശി എടവരാട് പ്രഭാഷണം നടത്തി. സി.കെ.കുമാരന്‍ അധ്യക്ഷനായി. കരുണാകരന്‍ പേരാമ്പ്ര, കെ.സി.രാജീവന്‍, സചിത്രന്‍ പേരാമ്പ്ര, ബലഭദ്രന്‍ പേരാമ്പ്ര, രമേഷ് കോവുമ്മല്‍, ആര്‍.ബി.മോഹനന്‍ ചേനോളി, ജിത്തു പട്ടാണിപ്പാറ, ബഷീര്‍ ചിത്രകൂടം, അഭിലാഷ് തിരുവോത്ത് എന്നിവര്‍ സംസാരിച്ചു.
