വിലങ്ങാട് കനത്ത മഴയും മഴവെള്ളപ്പാച്ചിലും, പാലം മുങ്ങി; പാനോം വനമേഖലയിൽ ഉരുൾപൊട്ടിയതായി സംശയം, ഭീതിയിൽ മലയോര മേഖല


നാദാപുരം: വിലങ്ങാട് മലയോര മേഖലയെ ഭീതിയിലാഴ്ത്തി അതിശക്ത മഴയും അപ്രതീക്ഷിത മലവെള്ളപ്പാച്ചിലും. വിലങ്ങാട് വനമേഖലയിൽ ഉരുൾപൊട്ടിയതായും സംശയമുയർന്നിട്ടുണ്ട്. പാനോം വനമേഖലയിലാണ് ഉരുൾപൊട്ടലുണ്ടായെന്ന് സംശയിക്കപ്പെടുന്നത്. മലവെള്ളപ്പാച്ചലില്‍ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്.

കനത്ത മഴയെ തുടർന്ന് വിലങ്ങാട് ടൗണിൽ പലയിടത്തും വെള്ളം കയറി. കടകളിൽ വെള്ളം കയറിയത് നാശനഷ്ടങ്ങൾക്കിടയാക്കി. മഴവെള്ളപ്പാച്ചിലിനെ തുടർന്ന് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാൽ വാളൂക്ക്പാലം വെള്ളത്തില്‍ മുങ്ങി. ഇതോടെ ഇതുവഴിയുള്ള ​ഗതാ​ഗതം താത്ക്കാലികമായി തടസപ്പെട്ടു.

പാനോം വനമേഖലയിൽ ഉരുൾപ്പൊട്ടലുണ്ടായതായി സംശയിക്കുന്നതിനാൽ പ്രദേശത്ത് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഈ മേഖലയില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്.

Summary: Panangad heavy rains and flash floods, bridge sinks. Landslide suspected in Panom forest area