പനക്കാട് ശ്രീ പയ്യോർമല ഭഗവതി ക്ഷേത്ര ഉത്സവം കൊടിയേറി


 

പേരാമ്പ്ര : പനക്കാട് ശ്രീ പയ്യോർമല ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയേറി.

മാർച്ച് 21 മുതൽ 27 വരെയാണ് ക്ഷേത്രോത്സവവും പാട്ടുത്സവവും നടക്കുക. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഏളപ്പില ഇല്ലത്ത് ഡോ. ശ്രീകുമാരൻ നമ്പൂതിരിയുടെയും മേൽ ശാന്തി ശ്രീമാത ഇല്ലത്ത് ശംഭു നമ്പൂതിരിയും മുഖ്യ കാർമ്മികത്വം വഹിക്കും.

മാർച്ച് 21 ന് കൊടിയേറ്റം, കലവറ നിറയ്ക്കലും, വൈകുന്നേരം ഏഴ് മണിക്ക് പ്രഭാഷണം ( കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ) എന്നിവയാണ് പരിപാടികൾ.

മാർച്ച് 22 ന് രാവിലെ 10 മുതൽ മെഡിക്കൽ ക്യാമ്പ്, വൈകുന്നേരം ഏഴ് മണിക്ക് കോൽക്കളി, പ്രഭാഷണം (വി.പി. ഉണ്ണികൃഷ്ണൻ), 23 ന് വൈകുന്നേരം ഏഴ് മണിക്ക് മെഗാ തിരുവാതിര, ഫയർ ആന്റ് സേഫ്റ്റി മോട്ടിവേഷൻ ക്ലാസ്, ഗാനമേള എന്നിവയും 24 ന് വൈകുന്നേരം 7.30 മുതൽ മെഗാ നൈറ്റ് ഷോ എന്നിവ നടക്കും.

25 ന് വൈകുന്നേരം ഏഴ് മണിക്ക് എം. ആർ. മുരളി (പ്രസിഡണ്ട് മലബാർ ദേവസ്വം) ഉദ്ഘാടനം ചെയ്യുന്ന സാംസ്കാരിക സദസ്സ് ഉണ്ടായിരിക്കും. അദ്ധ്യക്ഷൻ പടിയേരി ഗോപാലകൃഷ്ണൻ ( കോഴിക്കോട് ഏരിയാ ചെയർമാൻ, മലബാർ ദേവസ്വം, മുഖ്യപ്രഭാഷണം ഡോ. പി.പി. സുരേഷ് കുമാർ, രാത്രി 9.30 ന് നാട്ടുമൊഴി ( അഥീന കലാവേദി, കണ്ണൂർ).

26 ന് ശ്രീഭൂതബലി, ചുറ്റെഴുന്നള്ളത്ത്, രാവിലെ 11 മണിക്ക് ശ്രീമതി ആരതി ഭദ്രയോടൊപ്പം വിഷയം : മനസ്സും ജീവിതവും, തോറ്റം, പ്രസാദ സദ്യ , തായമ്പക, കളമെഴുത്തും പാട്ടും കളം മായ്ക്കൽ, 27 ന് തോറ്റം, പ്രസാദസദ്യ, താലപ്പൊലി ഘോഷയാത്ര, കുളിച്ചാറാട്ട് , ആറാട്ട് എഴുന്നള്ളത്ത്, കരിമരുന്നു പ്രയോഗം. എല്ലാ ദിവസവും സമൂഹാരാധന, ദീപാരാധന, നിറമാല, ചുറ്റുവിളക്ക്, അന്നദാനവും എന്നിവ ഉണ്ടായിരിക്കും.