പാലിയേറ്റീവ് വളണ്ടിയര്‍ സംഗമം; മേപ്പയ്യൂരില്‍ വിളംബര ജാഥ നടത്തി


മേപ്പയ്യൂര്‍: കോഴിക്കോട് ഇനീഷ്യേറ്റീവ് ഇന്‍ പാലിയേറ്റിവ് കെയര്‍ കോഴിക്കോട് ജില്ല പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍ സംഗമത്തിന്റെ പ്രചരണാര്‍ത്ഥം മേപ്പയ്യൂര്‍ ടൗണില്‍ വിളംബര ജാഥ നടത്തി. നാളെ (ഫെബ്രുവരി 25) മേപ്പയ്യൂരിലാണ് സംഗമം.

മേപ്പയ്യൂര്‍ പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ നേതൃത്വത്തിലാണ് വിളംബര ജാഥ നടത്തിയത്. എം.കെ.കുഞ്ഞമ്മത്, എം.എം.കരുണാകരന്‍, എ.അസ്‌കറലി, മുജീബ് കോമത്ത്, കെ.കുഞ്ഞമ്മത്, കെ.പി രാമചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.