സാന്ത്വന പരിചരണം സാമൂഹിക ഉത്തരവാദിത്വം; കെ.എം.എസ്.കെയുടെ നേതൃത്വത്തിൽ കുരിക്കിലാട് പാലിയേറ്റിവ് സംഗമം സംഘടിപ്പിച്ചു


ചോറോട്: സാന്ത്വന പരിചരണ രംഗത്ത് വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന കെ.എം.എസ്.കെ കുരിക്കിലാട് പാലിയേറ്റീവ് സംഗമം 2025 സംഘടിപ്പിച്ചു. വടകര എം.പി ഷാഫി പറമ്പിൽ സംഗമം ഉദ്ഘാടനം ചെയ്തു. ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ചന്ദ്രശേഖരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

കുരിക്കിലാട് വായനശാലക്ക് സമീപം വലിയ പുതിയോട്ടിൽ വെച്ചാണ് സംഗമം സംഘടിപ്പിച്ചത്. നിരവധി പേരാണ് സംഗമത്തിൽ പങ്കെടുക്കാൻ എത്തിയത്. ലോക കേരളസഭ അംഗം എം.കെ.ബാബു മുഖ്യ അതിഥിയായി പങ്കെടുത്തു.

ഡോ: രാജേഷ് ജെ.എച്ച്.എ, ഡോ: അബുള്ള, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ നാരായണൻ മാസ്റ്റർ, വാർഡ് മെമ്പർ ശ്യാമള പൂവരി, ചെയർമാൻ മജീദ് കുനിയിൽ, രാജേഷ് ചോറോട്, ഷംസുദ്ധീൻ മുഹമ്മദ്, കെ.എൻ നാരായണൻ, കെ.പി.അസീസ് എന്നിവർ സംസാരിച്ചു.

Summary: palliative care social responsibility; Kurikilad Palliative Sangam was organized under the leadership of KMSK