പാലിയേറ്റീവ് ദിനാചരണം; ജനുവരി 15ന് വിപുലമായ പരിപാടികളുമായി മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത്‌


മേപ്പയ്യൂർ: ദേശീയ പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനുവരി 15ന് വിവിധ പാലിയേറ്റീവ് സംഘടനകളെ ഏകോപിപ്പിച്ച് സംയുക്ത പരിപാടി സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഭാഗമായി മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ്, മേപ്പയ്യൂർ പാലിയേറ്റീവ്, മേപ്പയൂർ നോർത്ത് സുരക്ഷ പാലിയേറ്റീവ്, മേപ്പയ്യൂർ സൗത്ത് സുരക്ഷ പാലിയേറ്റീവ് എന്നീ സംഘടനാ പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി, മോട്ടോർ സംഘടനാ പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ, സന്നദ്ധ സംഘടനാ പ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗം ചേര്‍ന്നു.

കുടുംബാരോഗ്യ കേന്ദ്രത്തിൽ ചേർന്ന യോഗത്തില്‍ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തു. യോഗത്തിൽ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട് കെ.ടി രാജൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എൻ.പി. ശോഭ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഭാസ്കരന്‍ കൊഴുക്കല്ലൂർ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ മെഡിക്കൽ ഓഫിസർ എം.എ നജ്‌ല, എച്ച്.ഐ കെ.കെ പങ്കജൻ, വി.കെ ബാബുരാജ്, എം.രാജൻ, കെ.സത്യൻ, ആർ.വി അബ്ദുള. സി.എം ബാബു, മേലാട്ട് നാരായണൻ, സി.എം സത്യൻ, യു.ബിജു, പാലിയേറ്റീവ് സിസ്റ്റർ കെ.ജി ശോഭന എന്നിവർ സംസാരിച്ചു.

പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജൻ (ചെയർമാൻ), എച്ച്.ഐ കെ.കെ പങ്കജൻ (കൺവീനർ) എന്നിവർ ഭാരവാഹികളായി കമ്മറ്റി രൂപീകരിച്ചു. അന്നേ ദിവസം രാവിലെ 8.30ന് ടി.കെ കൺവെൻഷൻ പരിസരത്ത് നിന്ന് ആരംഭിക്കും.

Description: Palliative care; Meppayyur Gram Panchayat with extensive programs on January 15