പാലിയേറ്റീവ് കെയർ ദിനം; വളണ്ടിയർ പരിശീലന പരിപാടിയുമായി ഒഞ്ചിയം പഞ്ചായത്ത്


 

ഒഞ്ചിയം: ജനുവരി 15 പാലിയേറ്റീവ് കെയർ ദിനം. ആരെയും മാറ്റിനിർത്താതെ സാന്ത്വന പരിചരണം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആചരിക്കുന്ന ഈ ദിനത്തിൽ ഒഞ്ചിയം പഞ്ചായത്ത് വളണ്ടിയർ പരിശീലനം സംഘടിപ്പിക്കുന്നു. 15 ന് മടപ്പള്ളി പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിലാണ് പരിശീലനം നടക്കുക. രാവിലെ 10 മണി മുതൽ വൈകീട്ട് 4 മണിവരെയാണ് പരിശീലന പരിപാടി.

പരിശീലനം കിട്ടിയാൽ വളണ്ടിയർ ആയി പോകാനും സ്വന്തം വാർഡിലെ രോഗിയുടെ വിവരങ്ങൾ നിരന്തരം അന്വേഷിച്ച് ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. ഇതിന് താല്പര്യമുള്ളവർക്കെല്ലാം പരിശീലന പരിപാടിയിൽ പങ്കെടുക്കാം. സർവീസിൽ നിന്നും വിരമിച്ചവർക്ക് പ്രഥമ പരിഗണന നൽകും. കൂടുതൽ വിവരങ്ങൾക്ക് വാർഡ് മെമ്പർമാരെ ബന്ധപ്പെടുക.