കിടപ്പ് രോഗികള്‍ക്കായി പാലിയേറ്റീവ് ബന്ധു കുടുംബസംഗമം; വീടിന്റെ അകത്തളത്തില്‍ തളച്ചിട്ടിരുന്നവര്‍ക്ക് ഒത്തുചേരാനും കലാപരിപാടികള്‍ അവതരിപ്പിക്കാനും അവസരമൊരുക്കി മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത്


മേപ്പയ്യൂര്‍: വീടിന്റെ അകത്തളത്തില്‍ തളച്ചിട്ടിരുന്നവര്‍ക്ക് ഒത്തുചേരാനും പരസ്പരം കാണാനും കലാപരിപാടികള്‍ അവതരിപ്പിക്കാനും ആസ്വദിക്കാനും മനസ് തുറന്ന് ചിരിക്കാനും അവസരമൊരുക്കി പാലിയേറ്റീവ് ബന്ധു കുടുംബസംഗമം. മേപ്പയൂര്‍ ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ചേര്‍ന്ന് ടി.കെ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എന്‍.പി. ശോഭ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ആം ബ്യൂട്ടി ഫുട്‌ബോള്‍ ഇന്ത്യന്‍ ക്യാപ്റ്റനും ജീവതാളം അംബാസിഡറുമായ എസ്.ആര്‍. വൈശാഖ് മുഖ്യ പ്രഭാഷണം നടത്തി.

മെഡിക്കല്‍ ഓഫീസര്‍, ഡോ. വിക്രം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, മെമ്പര്‍മാരായ ശ്രീനിലയം വിജയന്‍, റാബിയ എടത്തിക്കണ്ടി കെ. സത്യന്‍, മലയില്‍ രാജന്‍, എം.കെ. കുഞ്ഞമ്മദ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം. ഗംഗാധരന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.വി. മനോജ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്‌ററര്‍മാരായ സി.പി. സതീശ്, എ.എം. രാഗേഷ്, എ.എം. ഗിരീഷ് കുമാര്‍, ശുചിത്വ മിഷന്‍ ജില്ലാ അസി. കോ-ഓഡിനേറ്റര്‍ കെ.പി. രാധാകൃഷ്ണന്‍, പാലിയേറ്റിവ് സിസ്റ്റര്‍ കെ.ജി. ശോഭന എന്നിവര്‍ സംസാരിച്ചു. എ.ഡി.എസ് അംഗങ്ങള്‍, ആശാവര്‍ക്കര്‍മാര്‍, ഹരിത കര്‍മ്മസേനാഗങ്ങള്‍, പാലിയേറ്റിവ് വളണ്ടിയര്‍മാര്‍ എന്നിവരുടെ സജീവ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.