വീട്ടില്‍ ചടഞ്ഞിരിക്കാതെ അവധിക്കാലം ആഘോഷമാക്കാം; പാലേരി വടക്കുംമ്പാട്ട് എച്ച്.എസ്.എസില്‍ കായിക പരിശീലന ക്യാമ്പ്
പാലേരി: അവധിക്കാലം വീട്ടില്‍ ചടഞ്ഞിരുന്ന് മടുക്കാതിരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കായി കായിക പരിശീലന ക്യാമ്പ്. വടക്കുമ്പാട്ട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായാണ് ക്യാമ്പ് ഒരുക്കുന്നത്.
സ്‌കൂള്‍ ഗ്രൗണ്ടില്‍ ഏപ്രില്‍ 24 മുതല്‍ ആരംഭിക്കുന്ന ക്യാമ്പില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഫിസിക്കല്‍ ഫിറ്റ്നസ്, എയ്റോബിക്സ്, ഫുട്ബോള്‍, പോളിബോള്‍, ബേസ് ബോള്‍, ത്രോ ബോള്‍ എന്നിവയില്‍ പരിശീലനം നല്‍കും. ക്യാമ്പില്‍ സ്‌കൂളില്‍ പുതുതായി പ്രവേശനമാഗ്രക്കുന്ന കുട്ടികള്‍ക്കും പങ്കെടുക്കാവുന്നതാണ്.
കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉന്മേഷം വളര്‍ത്താനും അതു വഴി ആരോഗ്യം നിലനിര്‍ത്താനും ക്യാമ്പ് സഹായിക്കും. സ്‌കൂള്‍ പൂട്ടിയതോടെ വീട്ടില്‍ ടി.വിയ്ക്കു മുന്നില്‍ മടിപിടിച്ചിരിക്കുന്ന ശീലത്തില്‍ നിന്നും മാറ്റി അവരെ ഊര്‍ജ്ജസ്വലരാക്കിമാറ്റുകയാണ് ക്യാമ്പിന്റെ ലക്ഷ്യം.
താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഏപ്രില്‍ 24ന് രാവിലെ 8മണിക്ക് സ്‌കൂള്‍ ഗൗണ്ടില്‍ എത്തിച്ചേരണമെന്ന് അധ്യാപകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846393747, 9846824949, 9400812954.