ഉത്സവലഹരിയില്‍ പാലയാട് തെരു ശ്രീ മഹാ ഗണപതി – ഭഗവതി ക്ഷേത്രം


വടകര: പാലയാട് തെരു ശ്രീ മഹാ ഗണപതി – ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. തിങ്കളാഴ്ച വൈകീട്ട് നടന്ന ചടങ്ങില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. ഉത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും പ്രഭാതഭക്ഷണം ഉണ്ടായിരിക്കുന്നതാണ്‌.

ഇന്ന് വൈകീട്ട് തിരുവാതിരയും, നാളെ വൈകീട്ട്‌ കരോക്കെ ഗാനമേളയും, ഏഴിന്‌ നൃത്തനൃത്ത്യങ്ങളും അരങ്ങേറും. എട്ടിന്‌ കരുവഞ്ചേരി ശ്രീപരദേവതാ ക്ഷേത്രത്തിൽ നിന്നുള്ള പൂക്കുന്തം വരവ്, ശ്രീജിത് മാരാം മുറ്റം നയിക്കുന്ന പാണ്ടിമേളം, തിരുവനന്തപുരം സംഘചേതനയുടെ നാടകം ‘സേതു ലക്ഷ്മി’ എന്നിവയുണ്ടാകും.

ഒമ്പതിന്‌ തുലാഭാരം, ഇളനീര്‍ വരവ്‌ എന്നിവയും ഉണ്ടായിരിക്കുന്നതാണ്. ഒരാഴ്ച നീണ്ടുനിൽകുന്ന താലപ്പൊലി മഹോത്സവം ചോമപ്പൻ്റെ കാവിറക്കത്തോടെ തിങ്കളാഴ്ച വൈകീട്ട് സമാപിക്കും.

Description: Palayad Teru Sri Maha Ganapati – Bhagavathy Temple at Utsavalahari