ഗ്രാമോത്സവം 2024; നാടറിയുക നാട്ടാരെ അറിയുക പരിപാടി സംഘടിപ്പിച്ച് പാലയാട് ദേശീയ വായനശാല
വടകര: പാലയാട് ദേശീയ വായനശാലയുടെ പുതിയ കെട്ടിടം ഉൽഘാടനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഗ്രാമോത്സവം 2024 ൻ്റെ ഭാഗമായി നാടറിയുക നാട്ടാരെ അറിയുക പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത നാടക രചയിതാവ് സുരേഷ് ബാബു ശ്രീസ്ത ഉൽഘാടനം ചെയ്തു. പാലയാട് തെയ്യള്ളതിൽ ക്ഷേത്രത്തിന് സമീപം നടന്ന പരിപാടിയിൽ തെയ്യം, പാചകം, നെയ്ത്ത്, കല്ലുവെട്ട്, കല്ലു ചെത്ത്, മൽസ്യബന്ധനം, ചുളയൂറ്റൽ, കിണർ കുഴിക്കൽ, സ്വർണ പണി, പായ മെടയൽ, കയർപിരി, തുന്നൽ തുടങ്ങി വിവിധ മേഖലകളിൽ കഴിവു തെളിയിച്ച 18 മുതിർന്ന പൗരൻമാരെ ആദരിച്ചു.
തൊഴിൽ മേഖലയിൽ ഉണ്ടായിട്ടുള്ള മുൻ കാല അനുഭവങ്ങളം പഴയ കാലത്തെ ജീവിത സാഹചര്യങ്ങളും ആദരവ് ഏറ്റുവാങ്ങിയവർ വേദിയിൽ പറഞ്ഞു. നാടിൻ്റെ പാരമ്പര്യവും പഴയ കാല കഷ്ടപ്പാടുകളും വൈവിധ്യവും നാട്ടുകാരേയും പ്രത്യേകിച്ച് പുതിയ തലമുറയെയും അറിയിക്കുക ബോധവൽക്കരിക്കുക എന്ന ഉദ്ദേശത്തോടെയാണ് വായനാശാലയുടെ നേതൃത്വത്തിൽ നാടറിയുക നാട്ടാരെ അറിയുകയെന്ന വേറിട്ട പരിപാടി സംഘടിപ്പിച്ചത്. സി. എച്ച് ശ്രീനിവാസൻ അധ്യക്ഷനായി.
കെ.കെ. രാജേഷ് , കെ.വി.സത്യൻ , ടി.പി.ശോഭന, ഇ നാരായണൻ , ജയൻ വി.പി, സജിത് കുമാർ എന്നിവർ സംസാരിച്ചു.ഡോക്ടറേറ്റ് നേടിയ ബിനിഷ് സി.പി, സംസ്ഥാന സ്ക്കൂൾ മേളയിൽ ഹൈജമ്പ് വിഭാഗത്തിൽ സ്വർണമെഡൽ കരസ്ഥമാക്കിയ ഗുരു പ്രീത്, അഞ്ചാം സ്ഥാനത്തെത്തിയ നിമൈൻ കൃഷ്ണ, അഡ്വക്കറ്റ് ആയി എൻറോൾ ചെയ്ത ഗോപിക, ഷെനി കൃഷ്ണ, എന്നിവരെ അനുമോദിച്ചു.