സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവ് കാപ്പുഴക്കൽ യൂണിറ്റ് കമ്മിറ്റി ഓഫീസ് പ്രവർത്തനം ആരംഭിച്ചു


ചോമ്പാല: പാലിയേറ്റീവ് രം​ഗത്തേക്ക് സുരക്ഷ പെയിൻ & പാലിയേറ്റീവ് കാപ്പുഴക്കൽ. യൂണിറ്റ് കമ്മിറ്റി ഓഫീസ് കാപ്പുഴക്കലിൽ പ്രവർത്തനം ആരംഭിച്ചു. കാപ്പുഴക്കൽ മേഖലയിൽ പാലിയേറ്റീവ് പ്രവർത്തനം ഊർജ്ജിതമാക്കുകയാണ് യൂണിറ്റിന്റെ ലക്ഷ്യം. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് അംഗം നിഷ പുത്തൻ പുരയിൽ, കോസ്റ്റൽ പോലീസ് വടകര എസ്.ഐ അബ്ദുൾ സലാം എന്നിവർ മുഖ്യാത്ഥികളായി. ബാബു എം.പി അദ്ധ്യക്ഷത വഹിച്ചു. വിവിധ മേഖലയിൽ മാതൃകാപരമായി പ്രവർത്തിച്ച ഫൽഗുണൻ , പുരുഷോത്തമൻ , റസാഖ് തൈക്കണ്ടി, ദിനേശൻ എൻ.സി എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് എം ബി ബി എസ് നേടിയവരേയും വിദ്യാഭ്യാസ രംഗത്ത് ഉന്നതവിജയം നേടിയ വിദ്യാർത്ഥികളേയും അനുമോദിച്ചു.

പി.ശ്രീധരൻ, വി. ദിനേശൻ , മധു ഒഞ്ചിയം, സുനീഷ് പി.വി, പുരുഷോത്തമൻ മാളിയേക്കൽ , സുജിത് പുതിയോട്ടിൽ, വി.സി കലേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.