പഹൽഗാം ഭീകരാക്രമണം; ഭീകരവാദികളെ കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം
ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ഭീകരവാദികളെ സംബന്ധിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് അനന്ത്നാഗ് പോലീസ്. ഭീകരരെ കണ്ടെത്തുന്നതിലേക്ക് നയിക്കുന്ന ഏതെങ്കിലും തരത്തിലുള്ള വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപയാണ് പാരിതോഷികം നൽകുക.
ദി റെസിസ്റ്റൻസ് ഫ്രണ്ട് എന്ന ഭീകരസംഘടനയാണ് ആക്രമണം നടത്തിയത്. ഈ സംഘത്തിലെ മുതിർന്ന കമാൻഡർ അടക്കമുള്ളവരെ സുരക്ഷാ സേന കണ്ടെത്തി വളഞ്ഞിട്ടുണ്ട്. സിആർപിഎഫും, ജമ്മു കശ്മീർ പോലീസും സംയുക്തമായാണ് തീവ്രവാദികളെ നേരിടുന്നത്.

ചൊവ്വാഴ്ച പഹൽഗാമിലെ വിനോദ സഞ്ചാരികൾക്കുനേരെ നടന്ന ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ഇരുപതിലധികം പേർക്ക് ഗുരുതമായിപരിക്കേറ്റു.