പഹൽഗാം ഭീകരാക്രമണം; മേമുണ്ടയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ച് തീവ്രവാദ വിരുദ്ധ പ്രതിജ്ഞയെടുത്ത് കോൺഗ്രസ് പ്രവർത്തകർ


വില്യാപ്പള്ളി: ജമ്മു കാശ്മീരിലെ പഹൽഗാം ഭീകരാക്രണത്തിൽ പ്രതിഷേധിച്ച് മേമുണ്ടയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. വില്ല്യാപ്പള്ളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ ജ്വാലയും ഭീകരവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചത്.

സി.പി ബിജു പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ടി. ഭാസ്കരൻ, പൊന്നാറത്ത് മുരളീധരൻ, ദിനേശ് ബാബു കൂട്ടങ്ങാരം, അമീർ കെ.കെ, വി.പ്രദീപ് കുമാർ, അജ്മൽ മേമുണ്ട, ഷീല പത്മനാഭൻ, രാജീവൻ കോളോറ, സരള പി.കെ, പ്രവീൺ മേമുണ്ട, ജ്യോതി വാസു, നാരായണൻ മലയന്റവിട, വിപിൻ വി.കെ എന്നിവർ സംസാരിച്ചു.

Summary: Pahalgam terror attack; Congress workers take anti-terrorism pledge by organizing protest vigil in Memunda