ചെറുവണ്ണൂര്‍ കക്കറമുക്കിന് ഇനി പുതിയ പഞ്ചായത്തഗം; പി.മുംതാസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി
പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡായ കക്കറമുക്കില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. മുംതാസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ഇന്ന് രാവിലെ 10 മണിക്ക് ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങിലാണ് ഗ്രാമ പഞ്ചായത്തംഗമായി മുംതാസ് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് സത്യവാചകം ചൊല്ലിക്കൊടുത്തു.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി പ്രവിത, മറ്റു മെമ്പര്‍മാരായ എന്‍.ബാലകൃഷ്ണന്‍, എം.എം രഘുനാഥ്, പി മോനിഷ, ആദില നിബ്രാസ്, കെ.എം ബിജിഷ, ഇ.ടി ഷൈജ, എ.കെ ഉമ്മര്‍, പി.കെ ബിജു, ആര്‍.പി ഷോഭിഷ്, എന്‍.ആര്‍ രാഘവന്‍, ഇ.കെ സുബൈദ, ശ്രീഷ ഗണേഷ്, മുന്‍ പ്രസിഡന്റ് നളിനി നെല്ലൂര്‍, മൂനീര്‍ മാസ്റ്റര്‍ പേരാമ്പ്ര, പി.കെ മൊയ്തീന്‍ മാസ്റ്റര്‍, എം.കെ. സുരേന്ദ്രന്‍, ഒ മമ്മു, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ച പൊതുജനങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് പ്രകടനമായാണ് മുംതാസ് പഞ്ചായത്ത് ഓഡിറ്റോറിയത്തിലേക്കെത്തിയത്.
ഫെബ്രുവരി 28 നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. മാര്‍ച്ച് ഒന്നിന് വോട്ടെണ്ണി. 168 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫിനെ പരാജയപ്പെടുത്തി യു.ഡി.എഫ് കക്കറമുക്ക് പിടിച്ചെടുത്തത്. ഇരുമുന്നണികള്‍ക്കും വിജയം അനിവാര്യമായ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ശക്തമായ മത്സരത്തിലൂടെയാണ് യു.ഡി.എഫ് ഗ്രാമപഞ്ചായത്ത് ഭരണം നിലനിര്‍ത്തിയത്.
15-ാം വാര്‍ഡില്‍ നിന്നും തെരഞ്ഞെടുത്ത പ്രസിഡന്റായിരുന്ന ഇ.ടി. രാധ മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
summary: P Mumtaz was sworn in as a new panchayat member in Cheruvannur Kakkaramuk