പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബുവിന്റെ അമ്മ പി.എം ശാരദ അന്തരിച്ചു


പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഎം ഏരിയ കമ്മിറ്റിയംഗവുമായ എന്‍.പി ബാബുവിന്റെ അമ്മ പി.എം ശാരദ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു. അവിഭക്തകമ്മ്യൂണിസ്റ്റ് പാര്‍ട്ടി മണ്ഡലം കമ്മറ്റി അംഗവും സി.പി ഐ എം നേതാവുമായിരുന്ന സഖാവ് പി എം നാരായണ മാരാരുടെ ഭാര്യയാണ്.

മക്കള്‍; പി.എം ശ്രീകുമാര്‍ (റിട്ട: പ്രിന്‍സിപ്പാള്‍, നവോദയ, മൊറേന) പി.എന്‍ ജയശ്രീ വട്ടോളി ബസാര്‍, അഡ്വ. പി. എം ശശികുമാര്‍ കോഴിക്കോട്, പി.എം രഘുനാഥ് (പേരാമ്പ്ര വെസ്റ്റ് എ.യു.പി സ്‌കൂള്‍, സെക്രട്ടറി സിപിഎം പുല്ലത്തുമൂല ബ്രാഞ്ച്)

മരുമക്കള്‍: അനിത. കെ (വൈസ് പ്രിന്‍സിപ്പാള്‍,നവോദയ,മൈസൂര്‍.) വി.കെ ബിന്ദു (സര്‍വ്വീസ് സഹകരണ ബാങ്ക് ചക്കിട്ടപാറ) സുദര്‍ശനന്‍ മാരാര്‍ (റിട്ട:ജനറല്‍ മാനേജര്‍,സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ) സിന്ധു എം (അദ്ധ്യാപിക എം എ എം യു പി സ്‌കൂള്‍ പറമ്പില്‍ ബസാര്‍) കെ.കെ ബിന്ദു (സെക്രട്ടറി സര്‍വീസ് സഹകരണ ബാങ്ക് ചക്കിട്ടപാറ)

സഹോദരങ്ങള്‍; പരേതരായ കുഞ്ഞിരാമ മാരാര്‍, ദാമോദര മാരാര്‍ പനങ്ങാട്

സംസ്‌കാരം നാളെ (വെള്ളിയാഴ്ച) രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍. .