പി.കേശവദേവ് മെമ്മോറിയൽ അച്ചീവ്മെൻ്റ് അവാർഡ് ഉസ്മാൻ ഒഞ്ചിയത്തിന്
കോഴിക്കോട്: പി.കേശവദേവിന്‍റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ കേശവദേവ് മെമ്മോറിയില്‍ അച്ചീവ്‌മെന്‍റ് അവാര്‍ഡ് ഉസ്മാന്‍ ഒഞ്ചിയത്തിന്. 15,000 രൂപയും പ്രശ്‌സതി പത്രവുമടങ്ങുന്നതാണ് പുരസ്കാരം
സെപ്തംബർ 30ന് രാവിലെ 10.30ന് കൈരളി കോംപ്‌ളക്‌സിലെ വേദി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഉത്തരമേഖലാ ഐ.ജി കെ.സേതുരാമന്‍ പുരസ്കാരം സമ്മാനിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയിൽ യു.കെ.കുമാരന്‍ അനുസ്മരണ പ്രഭാഷണം നടത്തും.
വളരെക്കാലം പ്രവാസ ജീവിതം നയിച്ച വ്യക്തിയാണ് ഉസ്മാൻ ഒഞ്ചിയം. ബഹ്റൈനിൽ നിന്നാണ് എഴുത്ത് ആരംഭിക്കുന്നത്. ചെറുകഥകളും അനുഭവ കഥകളും എഴുതാറുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ ‘എൻ്റെ വീട് പൊള്ളയാണ് എന്ന പുസ്‌തകം മൂന്ന് അവാർഡുകൾ കരസ്ഥമാക്കി. ഉറൂബ് അവാർഡ്, അക്ഷരം അവാർഡ്, എക്‌സലന്റ് അവാർഡ് എന്നിങ്ങനെയാണ് പുസ്‌തകത്തിന് ലഭിച്ചിട്ടുള്ള അവാർഡ്.
പന്ത്രണ്ട് ചെറുകഥകൾ അടങ്ങിയ ‘എസ്.കെ ആശുപത്രിയിലാണ്’ എന്ന പുസ്തകവും അദ്ദേഹം രചിച്ചതാണ്. ഒരിയാന എന്നത് അദ്ദേഹത്തിന്റെ തൂലിക നാമമാണ്.
Summary: P. Keshavdev Memorial Achievement Award to Usman Onchiam