പി.ഭാസ്‌കരന്‍ ജന്മശതാബ്ദി; ആയഞ്ചേരിയില്‍ സെപ്തംബര്‍ ഒന്നിന് ഗാനാലാപന മത്സരം


ആയഞ്ചേരി: പി.ഭാസ്‌കരന്‍ ജന്മശതാബ്ദിയോടനുബന്ധിച്ച് ഗ്രന്ഥശാലാസംഘം ആയഞ്ചേരി വേളം നേതൃസമിതിയുടെ ആഭിമുഖ്യത്തില്‍ ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു. സെപ്തംബര്‍ ഒന്നിന് ആയഞ്ചേരി കമ്മ്യൂണിറ്റി ഹാളിലാണ് പരിപാടി.

വടകര താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം ജനാര്‍ദ്ദനന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. നേതൃസമിതിയിലുള്ള ആറ് ലൈബ്രറികളില്‍ നിന്ന് ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി രജിസ്റ്റര്‍ ചെയ്ത അമ്പതോളം ഗായകര്‍ മത്സരത്തില്‍ പങ്കെടുക്കും.

വയനാട് ദുരിതാശ്വാസനിധിയിലേക്ക് നേതൃത്വസമിതിയിലെ ഗ്രന്ഥശാലകള്‍ സമാഹരിച്ച തുക കൈമാറും. മത്സരാര്‍ത്ഥികള്‍ രാവിലെ ഒമ്പത് മണിക്ക് ആയഞ്ചേരി കമ്മ്യൂണിറ്റി ഹാളില്‍ എത്തിച്ചേരണ്ടതാണ്.

Description: P.Bhaskaran birth centenary; Singing competition on September 1 in Ayanchery