ഓര്‍ക്കാട്ടേരി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായില്‍ അന്തരിച്ചു


ഓര്‍ക്കാട്ടേരി: ഓര്‍ക്കാട്ടേരി സ്വദേശിയായ മധ്യവയസ്കൻ ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായില്‍ അന്തരിച്ചു. ചിറ്റു കണ്ടി താഴ താമസിക്കുന്ന സി.കെ ബഷീര്‍ ആണ് മരിച്ചത്. അറുപത്തിയൊന്ന് വയസായിരുന്നു.

ഭാര്യ: നസീമ.
മക്കള്‍: റംഷീന . റഫ്ന അനസ്.
മരുമക്കള്‍: അഷ്കര്‍, സജീര്‍.
പരേതനായ അബ്ദുള്ളയുടെയും ആയിശുവിന്റെയും മകനാണ്.
സഹോദരങ്ങള്‍: കരീം, ഗഫൂര്‍, കുഞ്ഞല്‍മ, സഫിയ, മൈമു, സുഹറ, അസ്മ, സാജിദ.