ഓർക്കാട്ടേരി എൽ.പി സ്‌കൂള്‍ വാര്‍ഷികാഘോഷം; കായികമേളയില്‍ കരുത്തുകാട്ടി കുരുന്നുകള്‍
ഓർക്കാട്ടേരി: ഓർക്കാട്ടേരി എൽ.പി സ്‌കൂള്‍ 124 വാർഷികത്തിന്റെയും നളന്ദ നഴ്സറി സ്‌കൂളിന്റെ 43ആം വാർഷികത്തിന്റെയും ഭാഗമായി നളന്ദ നഴ്സറി വിദ്യാർത്ഥികളുടെ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു. നാഷണൽ അത്‌ലറ്റിക് മീറ്റിൽ സ്വർണ്ണമെഡൽ ജേതാവും ജില്ലാ കായികമേള വ്യക്തിഗത ചാമ്പ്യനുമായ അൽന സത്യൻ പരിപാടി ഉദ്ഘാടനം ചെയ്തു.
”വിദ്യാർത്ഥികളിലെ കായികപരമായ കഴിവുകൾ വളരെ ചെറുപ്പത്തിൽ തന്നെ ഉയർത്തിക്കൊണ്ടു വരുവാൻ അധ്യാപകരും രക്ഷിതാക്കളും വളരെ ആത്മാർത്ഥമായി ശ്രമിക്കുക തന്നെ വേണം. അങ്ങനെയെങ്കിൽ ഒരുപാട് കായിക താരങ്ങളെ വളർത്തിയെടുത്തുവാൻ വേണ്ടി നമുക്ക് സാധിക്കും. അതിന് ആവശ്യമായിട്ടുള്ള സൗകര്യങ്ങളും കളിസ്ഥലങ്ങളും ഒരുക്കുവാൻ അധികൃതർ മുൻകൈയെടുത്ത് പ്രവർത്തിക്കണമെന്നും അൽന സത്യൻ പറഞ്ഞു.

സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ ബീന ടീച്ചർ, കുളങ്ങര ഗോപാലൻ മാസ്റ്റർ, പി സുമാനന്ദിനി ടീച്ചർ, പ്രമീള ടീച്ചർ, ദിവ്യ ടീച്ചർ എന്നിവർ സംസാരിച്ചു. ഇന്ന് രാവിലെ നടന്ന പരിപാടിയില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
Description: orkkatteri LP School Anniversary Celebration