പശുവും തൊഴുത്തും പദ്ധതിയിലൂടെ 50 ആദിവാസി കുടുംബങ്ങള്‍ക്ക് ഉപജീവന മാര്‍ഗം; പദ്ധതി വിജയത്തിന്റെ സമാപന സമ്മേളനം സംഘടിപ്പിച്ച് ചക്കിട്ടപ്പാറ പഞ്ചായത്ത്


ചക്കിട്ടപ്പാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ പശുവും തൊഴുത്തും പദ്ധതി വിജയകരമായി പുര്‍ത്തീകരിച്ചതിന്റെ സമാപന സമ്മേളനം സംഘടിപ്പിച്ചു. പഞ്ചായത്തും സംസ്ഥാന വനിതാ വികസന കോര്‍പ്പര്‍റേഷനും പട്ടിക്കവര്‍ഗ വികസന വകുപ്പും സംയുക്തമായായിരുന്നു പദ്ധതി നടപ്പാക്കിയത്.

പദ്ധതിയുടെ ഭാഗമായി നരേന്ദ്രദേവ്, കുലത്തൂര്‍, സീതാപ്പാറ, ആലമ്പാറ, തലക്കോട്ടറ എന്നീ കോളനികളിലെ 50 ആദിവാസി കുടുംബങ്ങള്‍ക്കായി 50 തൊഴുത്തും 100 പശുവിനെയും വിതരണം ചെയ്യുകയുണ്ടായി. അതുവഴി 50 ആദിവാസി കുടുംബങ്ങള്‍ക്ക് ഉപജീവനമാര്‍ഗം ഒരുക്കാനും പഞ്ചായത്തിന് സാധിച്ചു.

വിവിധ ഷീര സംഘങ്ങളില്‍ 2022-23 സാമ്പത്തിക വര്‍ഷം 32 ലക്ഷം രൂപയുടെ പാല്‍ അയക്കുകയും തുക ഇവരുടെ അകൗണ്ടില്‍ നേരിട്ടെത്തുകയും ചെയിതു.കൂടാതെ കോളനികളില്‍ പാല്‍ ശേഖരിക്കാന്‍ സൗജന്യമായി വാഹനം സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തു.

പദ്ധതിയുടെ ചരിത്രപരമായ വിജയത്തിന്റെ സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ നിര്‍വഹിച്ചു, ഇ.എം ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.

ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഷമീര്‍, അഗ്രികള്‍ച്ചര്‍ ഓഫീസര്‍ ജിജോ ജോസഫ്, വെറ്റിനരി ഡോ. ജിത്തു, പഞ്ചായതഗം ബിന്ദു സജി ,ഊരുമൂപ്പന്‍ ബാലന്‍, കൃഷണന്‍ അടുപ്പില്‍ കോളനി, റീജിനല്‍ മാനേജര്‍ ഫൈസല്‍ മുനീര്‍, പ്രൊജക്റ്റ് അസിസ്റ്റന്റ് എം.പി നൗഫല്‍ എന്നിവര്‍ സംസാരിച്ചു.